ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീ മഹാ ശിവപുരാണയജ്ഞം ആരംഭിച്ചു

ശ്രീകാര്യം ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീ മഹാ ശിവപുരാണയജ്ഞത്തിന്റെ ഭാഗമായ ശ്രീ രുദ്ര സഭ കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീകാര്യം : ശ്രീകാര്യം ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീ മഹാ ശിവ പുരാണയജ്ഞം ആരംഭിച്ചു.

ശ്രീ മഹാ ശിവപുരാണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീ രുദ്ര സഭയുടെയും യജ്ഞത്തിന്റെയും ഉദ്ഘാടനം കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ നിർവഹിച്ചു.

നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും വീണ്ടെടുക്കുക പ്രധാനമാണെന്നും, അതിനുള്ള ശ്രമങ്ങളാണ് ഭാരതത്തിലാകമാനം നടന്നുകൊണ്ടിരിക്കുന്നത്. നാട്ടിലൊക്കെ ഇത് കാണാൻ കഴിയും. നൂറ്റാണ്ടുകൾ വിസ്മൃതിയിലായിരുന്ന നമ്മുടെ പാരമ്പര്യം, സംസ്കാരം അഭിമാനം ഇതൊക്കെ നമുക്ക് വീണ്ടെടുക്കാൻ കഴിയണം. ശ്രീരാമൻ കെട്ടുകഥയാണെന്ന് വികലമായി ചിത്രീകരിക്കാൻ ശ്രമങ്ങളുണ്ടായിരുന്നു. അതിനൊക്കെ നമ്മൾ മറികടന്നു. ഭാരതത്തിന്റെ നിലനിൽപ്പ് ലോകത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ലോകമേ തറവാട്, വസുദൈവ കുടുംബകം ഇങ്ങനെയൊക്കെ കാണാൻ നമുക്കു മാത്രമേ കഴിയൂ. സനാതനധർമ്മം സങ്കുചിതമല്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. സ്ത്രീ പുരുഷ സമത്വമല്ല. സമത്വത്തിനപ്പുറമാണ് നമ്മുടെ സങ്കൽപ്പത്തിൽ ചിന്തകളിൽ സ്ത്രീയുടെ സ്ഥാനം. സ്ത്രീയും പുരുഷനും പരസ്പര പൂരകമാണ്. അർദ്ധനാരീശ്വര സങ്കല്പം പോലും അതാണ്. വി. മുരളീധരൻ എംഎൽഎ പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് ടി. എസ്. ശ്രീജിത്ത് അധ്യക്ഷനായിരുന്നു. യജ്ഞാചാര്യൻ ഹരിപ്പാട് കാർത്തികേയ ആശ്രമം മഠാധിപതി സ്വാമി ഭൂമാനന്ദതീർത്ഥ പാദർ, സെക്രട്ടറി എസ്. കൃഷ്ണകുമാർ, കൗൺസിലർമാരായ ആർ. വിനോദ്, കെ. പി. ബിന്ദു, വി.എസ്. ബിന്ദു, കൺവീനർ എം. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ശ്രീ മഹാശിവപുരാണയത്തിന്റെ യജ്ഞാചാര്യൻ ഹരിപ്പാട് കാർത്തികേയ ആശ്രമം മഠാധിപതി സ്വാമി ഭൂമാനന്ദതീർത്ഥ പാദരാണ്. 16 ന് യജ്ഞം സമാപിക്കും. എല്ലാദിവസവും ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണം ഉണ്ടാകും.

Exit mobile version