വിദേശത്ത് പഠിച്ച് ഡോക്ടറാകുക എന്നത് ഇന്ന് പല ഇന്ത്യൻ വിദ്യാർഥികളുടെയും സ്വപ്നമാണ്. ഇന്ത്യയിലെ കടുത്ത മത്സരവും പരിമിതമായ സീറ്റുകളും ഇതിന് പ്രധാന കാരണമാണ്. എന്നാൽ, വിദേശ പഠനത്തിനായി രാജ്യമോ സർവകലാശാലയോ തിരഞ്ഞെടുക്കുമ്പോൾ പലരും വരുത്തുന്ന ചില ഗുരുതരമായ പിഴവുകൾ അവരുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഫീസിലെ കുറവാണോ മാനദണ്ഡം? FMGE പരീക്ഷയും യാഥാർഥ്യവും
വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കാൻ ഏറ്റവും കുറഞ്ഞ ട്യൂഷൻ ഫീസ് മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും മാനദണ്ഡമാക്കുന്നത്. എന്നാൽ, കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുന്ന പല വിദേശ രാജ്യങ്ങളിലെയും വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണ്. ഇതിന്റെ ആഘാതം വിദ്യാർഥികൾ തിരിച്ചറിയുന്നത് കോഴ്‌സ് കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തി FMGE (Foreign Medical Graduate Examination) പരീക്ഷ എഴുതുമ്പോഴാണ്.
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) കണക്കുകൾ പ്രകാരം, ഗുണനിലവാരം കുറഞ്ഞ സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ FMGE വിജയശതമാനം വളരെ താഴ്ന്നതാണ്. എന്നാൽ, ഉയർന്ന നിലവാരമുള്ള വിദേശ സർവകലാശാലകളിൽ പഠിച്ചവർക്ക് ഈ പരീക്ഷ അനായാസം മറികടക്കാൻ സാധിക്കുന്നു. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (NMC) ഈ കടമ്പ കടന്നേ മതിയാകൂ. അതുപോലെ മിഡിൽ ഈസ്റ്റിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ MOH പരീക്ഷയും കഠിനമായ വെല്ലുവിളിയാണ്. അതിനാൽ, ഫീസിനേക്കാൾ ഉപരിയായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന് വേണം പ്രഥമ പരിഗണന നൽകാൻ.
സുരക്ഷിതത്വവും രാഷ്ട്രീയ സാഹചര്യവും
വിദേശ രാജ്യം തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ രാഷ്ട്രീയ സാഹചര്യവും സുരക്ഷിതത്വവും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അടുത്ത കാലത്തുണ്ടായ യുക്രെയ്ൻ – റഷ്യ യുദ്ധം ഇതിനൊരു വലിയ ഉദാഹരണമാണ്. ഏകദേശം 20,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കാണ് തങ്ങളുടെ പഠനവും സമ്പാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. സമാനമായ സാഹചര്യം ഇറാനിലും അടുത്തിടെയുണ്ടായി.
ഒരു രാജ്യം തിരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
രാഷ്ട്രീയ സ്ഥിരത: യുദ്ധഭീതിയോ ആഭ്യന്തര കലഹങ്ങളോ ഇല്ലാത്ത സുരക്ഷിത രാജ്യങ്ങൾ തിരഞ്ഞെടുക്കുക.
സാമ്പത്തിക സുസ്ഥിതി: രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അവിടുത്തെ ജീവിതച്ചെലവിനെയും സുരക്ഷയെയും ബാധിക്കും.
സംസ്‌കാരവും ഭക്ഷണവും: ഇന്ത്യൻ വിദ്യാർഥികൾക്ക് ഇണങ്ങുന്ന കാലാവസ്ഥയും ഭക്ഷണരീതിയും ഉള്ളയിടങ്ങൾ തിരഞ്ഞെടുക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
വംശീയ വിവേചനം: വിദേശികൾക്ക് സുരക്ഷിതമായി പഠിക്കാനും ജീവിക്കാനും കഴിയുന്ന വംശീയ വിവേചനമില്ലാത്ത രാജ്യമാണെന്ന് ഉറപ്പുവരുത്തുക.
വിശ്വസ്തരായ കൺസൾട്ടൻസിയുടെ പങ്ക്: മികവോടെ ഫെയർ ഫ്യൂച്ചർ
വിദേശ പഠനം ഒരു വലിയ നിക്ഷേപമാണ്. അവിടെ തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ പരിചയസമ്പന്നരായ കൺസൾട്ടൻസികളുടെ സേവനം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ 22 വർഷമായി പതിനായിരക്കണക്കിന് വിദ്യാർഥികളെ വിജയകരമായി വിദേശത്തേക്ക് അയച്ച ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി (Fair Future Overseas Educational Consultancy Pvt. Ltd) ഈ രംഗത്ത് വിശ്വസിക്കാവുന്ന പേരാണ്.
യുകെ, ജർമനി, റഷ്യ, ഹംഗറി, ജോർജിയ, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ച നിലവാരമുള്ളതുമായ സർവകലാശാലകളുമായാണ് ഫെയർ ഫ്യൂച്ചർ സഹകരിക്കുന്നത്. വിദ്യാർഥികൾക്ക് താങ്ങാനാവുന്ന ഫീസിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം, ഓരോ വിദ്യാർഥിക്കും അനുയോജ്യമായ രാജ്യം തിരഞ്ഞെടുക്കുന്നതിലും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു.
മാതാപിതാക്കളുടെ ആശങ്കകൾ അകറ്റി, വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ഫെയർ ഫ്യൂച്ചറിന്റെ ഇരുപത് വർഷത്തെ അനുഭവസമ്പത്ത് വലിയൊരു കരുത്താണ്. വിദേശത്ത് മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ഫെയർ ഫ്യൂച്ചറിനെ സമീപിക്കാവുന്നതാണ്.
ഡോക്ടറാകുക എന്ന നിങ്ങളുടെ സ്വപ്നം സുരക്ഷിതമായ കൈകളിൽ യാഥാർഥ്യമാകട്ടെ















