തിരുവനന്തപുരം: ‘‘ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കുചേരുവാൻ വന്നൊരു മധുരമുള്ള വേദനേ’’… സിത്താര പാടിയതുപോലെ കാപ്പി കുടിച്ച് വേദനമാറ്റുന്ന …
അരണ്ട വെളിച്ചവും അലറിക്കരച്ചിലും മാത്രമായിരുന്ന മാനസികാരോഗ്യകേന്ദ്രങ്ങൾക്ക് പുതിയ മുഖച്ഛായ കൊണ്ടുവരുകയാണ് പി.ബി.പ്രബിൻ, സ്‌നേഹ പടയൻ, ജിക്‌സൻ പുന്നൂസ് എന്നീ മൂന്ന് സുഹൃത്തുക്കൾ.
ഒരു കപ്പ് കാപ്പിയിൽ സന്തോഷം പകരുന്ന ഈ വിദ്യ മൂന്നുവർഷം മുൻപാണ് വഴുതക്കാട്ട് ഇവർ ആരംഭിച്ചത്. ആശുപത്രിയിലോ ക്ലിനിക്കോ അല്ലാത്ത ശാന്തമായൊരിടത്ത് മനസ്സുതുറക്കാനും മുറിവുണക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് കഫേയുടെ ലക്ഷ്യം.
