പോത്തൻകോട്: സംസ്ഥാനത്ത് പതിമൂവായിരത്തോളം വരുന്ന സഹകരണപ്രസ്ഥാനങ്ങൾക്ക് നാഥനില്ലാത്ത അവസ്ഥയാണന്നും യുഡിഎഫ് സർക്കാർ ഈ അവസ്ഥയ്ക്ക് അറുതി വരുത്തുമെന്നും ഗതാഗത മന്ത്രി സി.പി.ജോൺ.
കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘം മന്ദിരോദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സഹകരണ സംഘങ്ങൾ ആടിയുലയുമ്പോൾ അതിനു മുന്നിൽ കരുത്തോടെ പ്രവർത്തിച്ച മാതൃക സ്ഥാപനമാണ് കോലിയക്കോട് കൺസ്യൂമർ സംഘം.
കക്ഷിരാഷ്ട്രീയത്തിനും ഉൾകക്ഷി തർക്കത്തിനും മലീമസമാക്കാൻ കഴിയാത്ത തരത്തിലുള്ള സഹകരണ സംഘമാണ് കെ.സി.സി.എസ് എന്നും മന്ത്രി പറഞ്ഞു.
ഗ്രന്ഥശാല വാർഷികം ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കലും കൈയ്യെഴുത്ത് മാസികയുടെ പ്രകാശനവും സുധീർഷ പാലോട് എം എൽ. എ നിർവഹിച്ചു .
മുൻ എം. എൽ. എ പിരപ്പൻകോട് മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ കോളിയക്കോട് കൺസ്യൂമർ സഹകരണസംഘം പ്രസിഡൻറ് വി സന്തോഷ്, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ എം റൈസ്, ഗ്രാമപഞ്ചായത്ത് അംഗം കോലിയക്കോട് മഹീന്ദ്രൻ, പട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വട്ടിയൂർക്കാവ് വിനോദ്, കൺസ്യൂമർ സഹകരണ സംഘം വൈസ് പ്രസിഡൻറ് കെ എസ് ഇന്ദിരാഭായി, ഭരണസമിതി അംഗം എം എസ് മധു, സെക്രട്ടറി വി എസ് നിധിൻ എന്നിവർ സംസാരിച്ചു.
മന്ദിരോദ്ത്ഘാടനത്തോടനുബന്ധിച്ച് എം. അപ്പുക്കുട്ടൻ പിള്ള അനുസ്മരണവും കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ: കോലിയക്കോട് സ്ഥാപിതമായ കൺസ്യൂമർ സഹകരണ സംഘത്തിൻ്റെ പുതിയ മന്ദിരത്തിൻ്റ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കുന്നു. മുൻ എം.എൽ.എ പിരപ്പൻകോട് മുരളി, ജി. ആർ. അനിൽ എം.എൽ എ, സുധീർഷ പാലോട് എം.എൽ എ, കോലിയക്കോട് മഹീന്ദ്രൻ, വി. സന്തോഷ് എന്നിവർ സമീപം















