Friday, August 14, 2026
Uncategorized

സഖാവ് മറവത്ത് എസ് വിജയകുമാറിനെ അനുസ്മരിച്ചു.

പോത്തന്‍കോട് : സി.പി.ഐ. നെടുവേലി ബ്രാഞ്ച് അംഗവും നെടുവേലി വയലാർ ആർട്സ് ക്ലബ് ഭാരവാഹിയും ഹോർട്ടികോർപ്പ് സൂപ്പർവൈസറും എ.ഐ.റ്റി.യുസി. ഹോർട്ടികോർപ്പ് സംസ്ഥാന ഭാരവാഹിയായിരുന്ന സഖാവ് മറവത്ത് എസ് വിജയകുമാറിനെ (വെമ്പായം വിജയൻ) 6-ാം ചരമ വാര്‍ഷികത്തില്‍ അനുസ്മരിച്ചു. ഇന്ന് (2026 ആഗസ്റ്റ് 4-ന് ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് നന്നാട്ടുകാവ് സ്മൃതികുടീരത്തിലാണ് അനുസ്മരണചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാഹുല്‍, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം ബിന്ദു ബാബുരാജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൊഞ്ചിറ മുരളി, കിസാന്‍ സഭ നേതാക്കളായ ബാബുരാജ്, ഗോപകുമാര്‍, എ.ഐ. വൈ.എഫ് അംഗം അനുജ, രാജീവ് സോമന്‍, ഗോപി പിള്ള, സഹോദരന്‍ എസ്. അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Posts

Load More Posts Loading...No More Posts.