Thursday, August 13, 2026
KeralaSports

മിനി ഖോ- ഖോ ചാമ്പ്യൻഷിപ്പ് തൃശ്ശൂരും പാലക്കാടും ജേതാക്കൾ.

പോത്തൻകോട്: സംസ്ഥാന മിനി ഖോ- ഖോ ചാമ്പ്യൻഷിപ്പ് തൃശ്ശൂരും പാലക്കാടും ജേതാക്കൾ.
ഓഗസ്റ്റ് 8,9 തീയതികളിൽ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാലാമത് സംസ്ഥാന മിനി ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ജില്ലയും ജേതാക്കളായി. രണ്ട് വിഭാഗങ്ങളിലും തിരുവനന്തപുരം ജില്ല റണ്ണർ അപ്പായി. സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് അംഗം എസ് കാർത്തിക ഉദ്ഘാടനം ചെയ്തു
പിടിഎ പ്രസിഡന്റ് വി മധുസൂദനൻ നായർ അധ്യക്ഷനായി. . ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ ബ്ലോക്ക് പഞ്ചായത്തംഗം നയന ഷമീർ, സ്കൂൾ പ്രിൻസിപ്പൽ ജസി ജലാൽ, ഖോ -ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജിവി പിള്ള, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ നായർ,പഞ്ചായത്ത് അംഗങ്ങളായ ജിആർ അജിത്ത്,ആർ ബി റീന,എസ് എംസി ചെയർമാൻ ജി ജയകുമാർ,പിടിഎ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രഥമാധ്യാപകൻ എസ്‌ സുജിത്, എംപിടിഎ പ്രസിഡന്റ് എ അനിലകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്എൻ ഷബിമോൻ എന്നിവർ സംസാരിച്ചു.

Related Posts

Load More Posts Loading...No More Posts.