രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അദാലത്തുകള്‍ വഴിയുള്ള അതിവേഗ തീര്‍പ് സഹായകമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, വനിതാ-ശിശുവികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ആശ്വാസ് 2026′ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയുടെ ജില്ലാതലഅദാലത്ത് ചിന്നക്കട കേരള ബാങ്ക് മിനിഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വായ്പാതിരിച്ചടവ് മുടങ്ങിയവര്‍ക്കും ബാങ്കുകളുടെ കുടിശ്ശികയും നിഷ്ക്രിയ ആസ്തി കുറയ്ക്കാനും അദാലത്തുകള്‍ ഉപകാരപ്പെടും. അതിദരിദ്രപട്ടികയിലുള്ളവര്, ഗുരുതര രോഗംബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഒരുക്കുന്നത്. ജില്ലയില്‍ ഇതുവരെ സഹകരണ സംഘങ്ങളുടെതലത്തില് 614 അദാലത്തുകള്‍ നടന്നു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലങ്ങളിലും സംഘടിപ്പിച്ചു; 2868 വായ്പകളിലായി 10.39 കോടിയുടെ ഇളവ് അനുവദിച്ചെന്നുവെന്നും മന്ത്രി അറിയിച്ചു.
കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് കെ തമ്പാന് അധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജെ ശോഭന, പരവൂര്‍ സഹകരണബാങ്ക് ചെയര്മാന് നെടുങ്ങോലം രഘു, വിവിധ സഹകരണയൂണിയന്‍ സര്‍ക്കിള്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2523/2026)
കുട്ടികള്‍ ഗതാഗതനിയമങ്ങളറിഞ്ഞിരിക്കണം: മന്ത്രി ബിന്ദു കൃഷ്ണ
ഗതാഗതനിയമാവബോധം കുട്ടികളില്‍ വളര്‍ത്തുംവിധമുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ ഹെല്‍മെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ടൗണ്‍ യു. പി. സ്കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം. ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കുകയുംവേണം. നിരത്തുകളില്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണം. പുതിയ ഗതാഗതസംസ്ക്കാരം രൂപപെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാന് വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് ഷീബആന്റണി അധ്യക്ഷയായി. സെക്രട്ടറി ഡി ഷൈന്‍ദേവ്, കൊല്ലം എ എസ് പി എസ് ഷാജി, ജോയിന്റ് ആര് ടി ഓ ആര് ശരത്ചന്ദ്രന്, പി ടി എ പ്രസിഡന്റ് ആര് വൈശാഖ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2524/2026)
ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്കരിക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റഷന് പ്രോഗാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കും; വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മാണത്തിന് നടപടികള്‍ സ്വീകരിക്കും. ക്യാമ്പസുകളിലെ ലഹരിവ്യാപനം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ ഡോ ബിജോയ് എബ്രഹാം അധ്യക്ഷനായി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2525/2026)
തീറ്റപ്പുല്‍കൃഷി പരിശീലനം
ഓച്ചിറ ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് 21, 22 തീയതികളില്‍ ‘തീറ്റപ്പുല്‍കൃഷി പരിശീലനം’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം/ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍/ അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ല. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550…















