Wednesday, September 2, 2026
KeralaThiruvananthapuram

മുഖ്യമന്ത്രിക്ക് ഓണക്കോടി സമ്മാനിച്ച് തലസ്ഥാന നഗരിയുടെ ആത്മീയ കൂട്ടായ്മ

തിരുവനന്തപുരം: മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മഹോത്സവമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ .
തലസ്ഥാന നഗരിയുടെ ആത്മീയ കൂട്ടായ്മ ഭാരവാഹികൾ സമ്മാനിച്ച ഓണക്കോടി സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഒരുമയുടെ വലിയ സന്ദേശമാണ് ഈ കൂട്ടായ്മ സമൂഹത്തിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഈ സാമൂഹിക ഐക്യത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നടത്തുന്ന നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കൂട്ടായ്മ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി

Related Posts

Load More Posts Loading...No More Posts.