Wednesday, September 2, 2026
Local News

ലഹരിക്കെതിരെ തൂഫാൻ; മാരത്തോൺ സംഘടിപ്പിച്ചു

പോത്തൻകോട്: മംഗലത്ത്നട ജ്യോതിർപ്രഭാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 44-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘തൂഫാൻ’ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു. കൊയ്ത്തൂർക്കോണം ബ്രദേഴ്സ് നവമാധ്യമ കൂട്ടായ്മയുടെ സഹകരണത്തോടെ കൊയ്ത്തൂർക്കോണത്ത് നിന്ന് ആരംഭിച്ച മാരത്തോൺ മംഗലത്ത്നടയിൽ സമാപിച്ചു.

കൂട്ടായ്മ അഡ്മിൻ പിരപ്പൻകോട് ശ്യാംകുമാർ മുഖ്യാതിഥിയായി. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം. എ. ഉറൂബ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മോഹനപുരം അസ്ഹർ, അൻഷാദ് തെറ്റിച്ചിറ, സതീഷ് മംഗലത്ത്നട, ഗോപകുമാർ, പ്രതിജയൻ, പ്രവീൺ, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.

ലഹരി കച്ചവടക്കാരെ എതിർക്കുന്നതിനൊപ്പം അവരെ സഹായിക്കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു

Related Posts

Load More Posts Loading...No More Posts.