കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഓണസമ്മാനവും എം എ യൂസഫലി പ്രഖ്യാപിച്ചു ; ഭവനരഹിതരായ 25 പേർക്ക് കൂടി വീടുകൾ കൂടി എം എ യൂസഫലി വീടുകൾ നിർമ്മിച്ചുനൽകും
തിരുവനന്തപുരം: ഭവനരഹിതരായ പത്തു പേർക്ക് തണലേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ട്വന്റിഫോർ കണക്ടിലൂടെ ലുലു ഗ്രൂപ്പ് നിർമിച്ച് നൽകുന്ന പത്ത് വീടുകളുടെ താക്കോൽ ദാനം തിരുവനന്തപുരത്ത് അദ്ദേഹം നിർവ്വഹിച്ചു. ഈ പത്ത് കുടുംബങ്ങൾക്ക് വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുവാനായി രണ്ട് ലക്ഷം രൂപ വീതം സമ്മാനമായും എം എ യൂസഫലി പ്രഖ്യാപിച്ചു.

കൂടാതെ, ഭവനരഹിതരായ 25 പേർക്ക് കൂടി വീടുകൾ കൂടി വീടുകൾ നിർമ്മിച്ചുനൽകുമെന്നും എം എ യൂസഫലി വ്യക്തമാക്കി. അർഹരായവരുടെ കൈകളിലേക്ക് സഹായമെത്തേണ്ടത് സമൂഹത്തിൻ്റെ കൂടി കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഭവനരഹിതർക്കും അടച്ചുറപ്പില്ലാത്ത വീടുള്ളവർക്കും ഭവനങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണ നൽകുകയാണ് എം.എ യൂസഫലി. ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് പത്തുവീടുകൾ നിർമ്മിച്ചിരിക്കുന്നത്.