Monday, October 19, 2026
KeralaThiruvananthapuram

മാതൃകകൾ സ്വയം സൃഷ്ടിച്ച മഹാത്മാവാണ് ശ്രീകരുണാകരഗുരു – മന്ത്രി സി.പി.ജോണ്‍

പോത്തൻകോട് (തിരുവനന്തപുരം): ശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങൾക്ക് ഓരോ ദിവസം കഴിയുംതോറും പ്രസക്തിയേറിവരികയാണെന്നും മാതൃകകള്‍ സ്വയം സൃഷ്ടിച്ച മഹാത്മാവാണ് അദ്ദേഹമെന്നും. ഒരു വ്യക്തിക്ക് മാത്രമല്ല, കുടുംബത്തിന് ഒന്നാകെ ശാന്തിയും സമാധാനവും ലഭിക്കുന്നതിനാലാണ് ആളുകൾ കുടുംബസമേതം ശാന്തിഗിരിയിൽ എത്തുന്നത്. ഗുരുവിനെ അനുഗമിക്കുന്ന കുടുംബങ്ങളിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. ‘മാനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന ആശയം പ്രാവർത്തികമാക്കിയ ആശ്രമമാണ് ശാന്തിഗിരിയെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നവപൂജിതം 99ന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂറ് വർഷങ്ങൾക്ക് മുൻപ് ശ്രീനാരായണ ഗുരുദേവൻ നമ്മെ വിട്ടുപോയപ്പോൾ, നമുക്കായി ശ്രീകരുണാകരഗുരു പിറവിയെടുത്തുവെന്നത് ചരിത്രത്തിന്റെ നിയോഗമാണ്. പ്രകൃതിതന്നെയാണ് ആത്മീയതയെന്ന് മനസ്സിലാക്കിത്തന്ന ഗുരുവാണ് ശ്രീകരുണാകരഗുരു. 25 വർഷങ്ങൾക്ക് മുൻപ് കേരളം വരൾച്ചയുടെ ദുരിതം നേരിട്ട കാലത്ത് മഴവെള്ളസംഭരണത്തിന്റെ മാതൃകയായി അന്നത്തെ സർക്കാർ ഉറ്റുനോക്കിയത് ശാന്തിഗിരിയെയായിരുന്നു. മഴവെള്ളസംഭരണത്തിന്റെ പ്രാധാന്യം കേരളത്തിന് പരിചയപ്പെടുത്തിയത് ശ്രീകരുണാകരഗുരുവാണെന്നും പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഈ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ശാന്തിഗിരിയിൽ എത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാമനപുരം എം.എൽ.എ സുധീർഷാ പാലോട്, ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. രാജു പീറ്റർ, എഴുത്തുകാരൻ ജോർജ്ജ് ഓണക്കൂർ, ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. ആർ. പത്മകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് പി. വി., പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വി., സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കര, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ദേശീയ സെക്രട്ടറി ഡോ. റോയി കണിയാട്ട് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു പിള്ള, എസ്. എസ്. മനോജ്, കുതിരകുളം ജയൻ, ടി. ആർ. അനിൽകുമാർ, എം. ബാലമുരളി, മണക്കാട് രാമചന്ദ്രൻ, അഡ്വ. എം. മുനീർ, നസീജ ബീവി എസ്., ഷോഫി കെ., ബിനു പി. എസ്., വർണ്ണ ലതീഷ്, സുജാത എസ്., നൈജ ബി. എസ്., പ്രവീണ ജെ. എസ്., എ. എം. റാഫി, അഡ്വ. എസ്. വി. സജിത്, സജീവ് കെ., പൂലന്തറ ടി. മണികണ്ഠൻ, ആർ. സഹീറത്ത് ബീവി, ജനനി രമ്യപ്രഭ, ജനനി കരുണശ്രീ എന്നിവർ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകഭാരതി നവമാധ്യമ അവാര്‍ഡിന് അര്‍ഹനായ അഭിലാഷ് കരുമുളയ്ക്കലിനെ ചടങ്ങില്‍ ആദരിച്ചു.

Related Posts

Load More Posts Loading...No More Posts.