Monday, October 19, 2026
KeralaThiruvananthapuram

ഗുരുദേവന്റെ ആശയങ്ങൾ ആചരിക്കാൻ സാധിക്കണം : വി.മുരളീധരൻ എംഎൽഎ

മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു.

കഴക്കൂട്ടം
21-09-26

എല്ലാവരിലും കുടികൊള്ളുന്നത് ഒരേ പ്രപഞ്ച ചൈതന്യമെന്ന് ഓർമിപ്പിച്ച ഋഷിവര്യനാണ് ശ്രീനാരായണ ഗുരുവെന്ന് വി.മുരളീധരൻ എംഎൽഎ.

ജനിച്ച കുലമല്ല കർമങ്ങളുടെ യോഗ്യത തീരുമാനിക്കുന്നതെന്ന് ഗുരു പഠിപ്പിച്ചു.

അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിക്കൊണ്ട്, പ്രപഞ്ച ചൈതന്യത്തെ ഉൾക്കൊള്ളുന്ന ആർക്കും പൂജ നടത്താൻ അധികാരമുണ്ടെന്ന് ഗുരുദേവൻ തെളിയിച്ചു.

സാമൂഹ്യ പരിഷ്കർത്താവെന്നതിനപ്പുറം ആത്മീയ നവോത്ഥാന നായകനാണ് ഗുരു.

സമൂഹത്തിലെ ജാതി വ്യത്യാസങ്ങളും ഉച്ച നീചത്വങ്ങളും ഇല്ലാതാക്കാൻ ശ്രമിച്ച ഗുരുദേവന്റെ ആശയങ്ങൾ ജീവിതത്തിൽ ആചരിക്കുകന്നതിലാണ് പ്രസക്തിയെന്നും വി.മുരളീധരൻ പറഞ്ഞു.

കഴക്കൂട്ടം കോലത്തുകര ക്ഷേത്ര സമാജം സംഘടിപ്പിച്ച മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു എംഎൽഎ.

​ഉപവാസം എന്നത് കേവലം ആഹാരം കഴിക്കാതിരിക്കുക മാത്രമല്ല, രുചിക്കുവേണ്ടി ഭക്ഷണം കഴിക്കുന്ന ശീലത്തെ മാറ്റി പഞ്ചേന്ദ്രിയങ്ങളെ ശമിപ്പിച്ച് മനസ്സിന് സംയമനം പാലിക്കുക എന്നതാണ് ലക്ഷ്യം.

മനസ്സിനെ നിയന്ത്രിക്കാനും ക്രോധവും അസൂയയും ഒഴിവാക്കാനും ഉപവാസത്തിലൂടെയും വ്രതങ്ങളിലൂടെയും സാധ്യമാകുമെന്നും വി.മുരളീധരൻ എംഎൽഎ പറഞ്ഞു.

ക്ഷേത്ര സമാജം പ്രസിഡൻറ് ജി. ശിവദാസൻ അധ്യക്ഷനായിരുന്നു. ഗവ. സ്പെഷ്യൽ മുൻ സെക്രട്ടറി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മാരായ രാജേന്ദ്രൻ, ഐ. എം. ശ്രുതി, സമാജം വൈസ് പ്രസിഡന്റ് സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Posts

Load More Posts Loading...No More Posts.