Monday, October 19, 2026
KeralaThiruvananthapuram

നൂറുമേനി വിജയവുമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്

പോത്തൻകോട് (തിരുവനന്തപുരം): കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി (ബി.എസ്.എം.എസ്.) പരീക്ഷയിൽ നൂറുശതമാനം വിജയം നേടി പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്.
2021 അഡ്മിഷൻ ബാച്ചിൽ അവസാനവർഷ പരീക്ഷ എഴുതിയ 14 പേരും വിജയിച്ചു. 1443 മാർക്ക് നേടി ഏയ്ഞ്ചലീന സെബാസ്റ്റ്യനാണ് ഫൈനൽ പ്രൊഫഷണൽ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്.
ഗീതു ആർ.എസ്. (1431), ലോഗേശ്വരൻ കെ. (1405), വിശ്വവർഷിണി എസ്. (1392), ലക്ഷ്മി രാമചന്ദ്രൻ (1373), മോഹനഭാരതി പി. (1362), ഫാത്തിമത്ത് സുഹറ എ. (1360), നാഗനന്ദിനി എ.എൻ. (1360), ധർമ്മദുരൈ പി. (1319), നന്ദന കൃഷ്ണ എസ്. (1296), അഖില എ.എസ്. (1295), അനീറ്റ സൂസൻ നോബി (1272), അലൻ ജോസ് (1257), വാസുകി എ. (1147) എന്നിവരാണ് വിജയിച്ച മറ്റുള്ളവർ.
സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളേജും ഇംഗ്ലീഷ് പഠനഭാഷയായ ഇന്ത്യയിലെ ആദ്യത്തെ സിദ്ധ മെഡിക്കൽ കോളേജുമാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
27 ഏക്കർ വിസ്തൃതിയിൽ കോളേജ്, ആശുപത്രി, മരുന്ന് നിർമാണശാല എന്നിവ ഉൾപ്പെടുന്ന ഹെൽത്ത് കെയർ സോണിലാണ് ശാന്തിഗിരിയുടെ ക്യാമ്പസ്. 2002-ലാണ് കോളേജ് സ്ഥാപിതമായത്. നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും അംഗീകാരത്തോടെയാണ് കോളേജ് പ്രവർത്തിക്കുന്നത്.
നീറ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് കെഇഎഎം ( KEAM) വഴി രജിസ്റ്റർ ചെയ്ത് കോളേജിൽ പ്രവേശനം നേടാവുന്നതാണ്.

Related Posts

Load More Posts Loading...No More Posts.