Monday, October 19, 2026
KeralaNews

മാധ്യമപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം

കോഴിക്കോട് : എട്ട് മാസക്കാലമായി ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മാധ്യമം ദിന പത്രത്തിലെ ജീവനക്കാരുടെ സമരത്തിന് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.

എം എ റസാഖ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഐക്യ ദാർഢ്യ പ്രമേയം അവതരിപ്പിച്ചു.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ശമ്പളക്കുടിശ്ശിക ലഭിക്കാൻ വേണ്ടി മാധ്യമ പ്രവർത്തകർ തെരുവിലിറങ്ങേണ്ടി വരിക എന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും ലഭിക്കാനുള്ള കൂലി ചോദിച്ചു സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നത് ലജ്ജാകരമാണെന്നും പ്രമേയം വിലയിരുത്തി.

തികച്ചും ന്യായവും അനിവാര്യവുമായ തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ മാനേജ് മെന്റിനോടും സർക്കാറിനോടും ആവശ്യപ്പെട്ടു.


അഷ്‌റഫ്‌ നാദാപുരം അധ്യക്ഷനായിരുന്നു. നവംബർ 7 ന് കോഴിക്കോട്ട് നടക്കുന്ന അസോസിയേഷന്റെ മലബാർ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ അഡ്വ. കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി മുഖ്യാതിഥിയായി.
സംസ്ഥാന രക്ഷധികാരി ജി ശങ്കർ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, എൻ ധനാജ്ഞയൻ, ബൈജു മേനാച്ചരി,
രഞ്ജിത്ത് നിഹാര സുനിൽ കോഴിക്കോട്, ബിജു കക്കയം, ശ്രീജിത്ത്‌ വടകര എന്നിവർ സംസാരിച്ചു.

Related Posts

Load More Posts Loading...No More Posts.