പോത്തൻകോട്: കണിയാപുരം സബ്ജില്ലാതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ. 66 പോയിന്റ് നേടിയാണ് എൽ.വി.എച്ച്.എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
മേളയിൽ ആറ് ഇനങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയാണ് സ്കൂൾ 66 പോയിന്റ് നേടിയത്. 30 പോയിൻ്റോടെ തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും 25 പോയിൻ്റോടെ അയിരൂപ്പാറ ഗവൺമെൻറ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി . രണ്ടാം സ്ഥാനക്കാരേക്കാൾ ഇരട്ടിയിലധികം പോയിന്റ് നേടിയാണ് എൽ.വി.എച്ച്.എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചത്.
തുടർച്ചയായി 20 വർഷമായി കണിയാപുരം സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നതാണ് LVHS സ്കൂളിന്റെ നേട്ടത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത.
വിജയത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ അധികൃതരും രക്ഷിതാക്കളും അഭിനന്ദിച്ചു.















