Monday, November 2, 2026
KeralaNews

കെ.എസ്.ആർ.ടി.സി ബസിൽ ഗൂഗിൾ പേയ്ക്ക് കണ്ടക്ടറുടെ ദേഷ്യം; യാത്രക്കാരനോട് മോശം പെരുമാറ്റമെന്ന് പരാതി

പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസിൽ യാത്രാക്കൂലി ഗൂഗിൾ പേ വഴി നൽകാൻ ശ്രമിച്ച യാത്രക്കാരനോട് കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതി. ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യുന്നവരോടാണ് ചില കണ്ടക്ടർമാർ കൂടുതൽ ദേഷ്യത്തോടെ പെരുമാറുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
“കയ്യിൽ പത്തു രൂപ പോലും എടുക്കാനില്ലേ?” എന്ന തരത്തിലുള്ള പരിഹാസവും ആക്ഷേപവുമാണ് പൊതുജനമധ്യത്തിൽ ചില യാത്രക്കാർക്ക് നേരിടേണ്ടി വരുന്നതെന്നാണ് പരാതി. പണമിടപാടുകൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുകയും യുപിഐ പേയ്‌മെന്റുകൾ വ്യാപകമാകുകയും ചെയ്ത കാലത്ത്, ഗൂഗിൾ പേ വഴി യാത്രാക്കൂലി നൽകാൻ ശ്രമിക്കുന്നവരോട് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
ചൊവ്വാഴ്ച രാവിലെ പോത്തൻകോട് ജംഗ്ഷനിൽനിന്ന് പുനലൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ചടയമംഗലം ഡിപ്പോയിലെ RAC 811 നമ്പർ ബസിലാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. യാത്രാക്കൂലി ഗൂഗിൾ പേ വഴി നൽകാൻ ശ്രമിച്ച യാത്രക്കാരനോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി.
ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, യാത്രക്കാരോട് മാന്യമായി പെരുമാറാനും പേയ്‌മെന്റ് സംബന്ധമായ ബുദ്ധിമുട്ടുകൾ സൗഹാർദപരമായി പരിഹരിക്കാനും കെ.എസ്.ആർ.ടി.സി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യാത്രക്കാരില്‍ നിന്നും ഉയരുകയാണ്.

Related Posts

Load More Posts Loading...No More Posts.