Thursday, August 13, 2026
Sports

സഞ്ജുവിന് പോലുമില്ലാത്ത നേട്ടം; ബൗളർമാരെ പഞ്ഞിക്കിടുന്ന വൈഭവിന്റെ ‘3-ാം നമ്പർ’ ജേഴ്സിക്ക് വൻ ഡിമാൻഡ്

Here are four key pieces of picture-taking advice to use for your next trip.

ജയ്പുർ: ഓരോ മത്സരത്തിലും റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. 2012-ൽ ക്രിസ് ഗെയ്ൽ സ്ഥാപിച്ച 59 സിക്‌സറുകളുടെ റെക്കോഡാണ് താരം മറികടന്നത്. ഇത്തവണത്തെ സീസണിൽ ഇതുവരെ വൈഭവ് പറത്തിയത് 65 സിക്‌സറുകളാണ്.

തന്റെ തട്ടുപൊളിപ്പൻ ബാറ്റിങ് മികവിൽ വലിയൊരു ആരാധകവലയത്തെ സൃഷ്ടിക്കാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ ധോനി, കോലി എന്നിവരുടേതിന് സമാനമായ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ വൈഭവിനായിട്ടുണ്ട്. ഇതോടെ താരത്തിന്റെ ജേഴ്‌സിക്കും വമ്പൻ ഡിമാൻഡാണ്.

വൈഭവിന്റെ ’03’ എന്ന ജേഴ്‌സി നമ്പറിന് ആരാധകർക്കിടയിൽ വലിയ ഡിമാൻഡാണ് ഇപ്പോഴുള്ളത്. എം.എസ്. ധോനി (7), വിരാട് കോലി (18), രോഹിത് ശർമ (45) തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ജേഴ്‌സികൾക്കൊപ്പം തന്നെ വൈഭവിന്റെ ജേഴ്‌സിയും വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിന്റെ ജേഴ്‌സിക്കും ഇത്രയും വലിയ ഡിമാൻഡ് ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.

ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽനിന്നായി 680 റൺസ് നേടി ഓറഞ്ച് ക്യാപ്പ് കൈവശം വെച്ചിരിക്കുകയാണ് വൈഭവ്. 242.85 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും 45.33 എന്ന ശരാശരിയും വൈഭവിനുണ്ട്. തന്റെ ആകെ റൺസിന്റെ 88.9 ശതമാനവും ഫോറുകളിലൂടെയും സിക്‌സറുകളിലൂടെയുമാണ് വൈഭവ് നേടിയിരിക്കുന്നത്.

Related Posts

Load More Posts Loading...No More Posts.