തിരുവനന്തപുരം : കേരളാ സ്റ്റേറ്റ് പോലീസ് സി.ഐ.ഡി. സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റായി എം. എ. ഉറൂബ് തിരഞ്ഞെടുക്കപ്പെട്ടു .രണ്ടാമത്തെ പ്രാവശ്യമാണ് പ്രസിഡൻ്റെയി തെരെഞ്ഞെടുക്കുന്നത്. സംസ്ഥാനത്താകെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സംഘത്തിന് 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. 2011 ൽ സംസ്ഥാന സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. പോലീസ് അസോസിയേഷൻ്റെ മുൻ സംസ്ഥാന കമ്മറ്റി അംഗമായി പ്രവർത്തിച്ച ഉറൂബ് പട്ടം ട്രാഫിക് പി.എസ് ലെ സബ് ഇൻസ്പെക്ടറാണ്.















