Thursday, August 13, 2026
Business

ടാറ്റയുടെ പ്രീമിയം ബ്രാൻഡ് ജാഗ്വാർ ലാൻഡ് റോവർ 25,000 കോടി കടമെടുക്കുന്നു

Here are four key pieces of picture-taking advice to use for your next trip.

ആഗോള കോർപ്പറേറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ടാറ്റ മോട്ടേഴ്‌സിന്റെ പ്രീമിയം ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവർ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തിയത്. പിന്നിട്ട സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം തൊട്ടുമുമ്പത്തെ വർഷത്തെ 32,000 കോടി രൂപയിൽനിന്ന്(2.5 ബില്യൺ പൗണ്ട്) 179 കോടി രൂപ(14 മില്യൺ പൗണ്ട്)യിലേക്കാണ് കൂപ്പുകുത്തിയത്. കമ്പനിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വെല്ലുവിളിയാണിപ്പോൾ നേരിടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് ആഴ്ചകളോളം ഉത്പാദനം തടസ്സപ്പെട്ടത് സാങ്കേതിക തകരാറുകൾക്കപ്പുറം വിതരണ ശൃംഖലയെയും ഉത്പാദനക്ഷമതയെയും ഒരുപോലെ ബാധിച്ചു.

അടുത്തവർഷത്തോടെ കൊടുത്തുതീർക്കേണ്ട കടബാധ്യകൾക്കായി അന്താരാഷ്ട്ര വിപണിയിൽനിന്ന് വായ്പയെടുക്കാനാണ് കമ്പനിയുടെ നീക്കം. ആഗോള വിപണിയിലെ അസ്ഥിരതയും കൂടുന്ന പലിശയും കാരണം വിദേശ ബോണ്ടു വിപണികൾ ചെലവേറിയതായിരിക്കുന്നു. അതുകൊണ്ടുതന്നെ ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് ലോണെടുക്കാനാണ് ശ്രമം.

വായ്പത്തുക: 25,000 കോടി രൂപ
കാലാവധി: അഞ്ച് വർഷം
പലിശ: SONIA+1.55 ശതമാനം (യുകെയിലെ ബെഞ്ച്മാർക്ക് പലിശ നിരക്കായ SONIA (Sterling Overnight Index Average) നിലവിൽ 3.73 ശതമാനമാണ്. ഇതിനോട് 1.55% (155 ബേസിസ് പോയന്റ്) കൂട്ടുമ്പോഴാണ് ഏകദേശം 5.28% എന്ന പലിശ നിരക്ക് കണക്കാക്കുന്നത്.)

ബാങ്കുകളുടെ കൂട്ടുകെട്ട്

പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ ഒത്തുചേർന്നാണ് ജെ.എൽ.ആറിന് വായ്പ അനുവദിക്കുന്നത്. ദീർഘകാല വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായി വായ്പാ നീക്കത്തെ കാണാം. പ്രധാനമായും അഞ്ച് ബാങ്കുകളാണ് വായ്പ നൽകാൻ കരാറിലെത്തിയിരിക്കുന്നത്.

ഡിബിഎസ്(സിംഗപ്പൂർ)
സിറ്റി ബാങ്ക് (യു.എസ്.എ)
സ്റ്റാൻഡേഡ് ചാർട്ടേഡ് (യുകെ)
എച്ച്എസ്ബിസി (യുകെ)
എംയുഎഫ്ജി (ജപ്പാൻ)

ഇവരെക്കൂടാതെ 20 അന്താരാഷ്ട്ര ബാങ്കുകളും കൺസോർഷ്യത്തിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ആഗോള ബാങ്കിങ് ഭീമന്മാരുടെ പിന്തുണ വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ജെ.എൽ.ആറിന് വലിയൊരു ആശ്വാസമാണ്.

കടമ്പകൾ

ജെ.എൽ.ആർ നേരിടുന്ന ആഘാതം ആഗോള രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുടെ നേരിട്ടുള്ള ഫലമാണ്. അമേരിക്കയുടെ തീരുവകളും കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ ഡിമാൻഡിൽ വന്ന ഇടിവും ലാഭക്ഷമതയെ കാര്യമായി ബാധിച്ചു. ഒരു വിപണിയെ (ചൈന) മാത്രം അമിതമായി ആശ്രയിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. ഇത്തരം ഭീഷണികളും ആഗോള വ്യാപാര നയങ്ങളും പ്രീമിയം ബ്രാൻഡിന്റെ ലാഭത്തെ നിമിഷനേരം കൊണ്ട് എങ്ങനെ ഇല്ലാതാക്കാം എന്നതിന് ഉദാഹരണമാണിത്.ഇത്തരം ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ വിപണി വൈവിധ്യവത്കരണവും തന്ത്രപരമായ നീക്കങ്ങളും കമ്പനിക്ക് ആസൂത്രണം ചെയ്യേണ്ടിവരും.

കടുത്ത വെല്ലുവിളികൾക്കിടയിലും 2026 മാർച്ച് പാദത്തിലുണ്ടായ ഉണർവ് ജെ.എൽ.ആറിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ കമ്പനിക്ക് 5.4 ബില്യൺ പൗണ്ടിന്റെ കടബാധ്യതയുണ്ട്. ഇതിൽ 1.8 ബില്യൺ പൗണ്ട് അൺസെക്യൂർഡ് ബോണ്ടുകളും 2.9 ബില്യൺ പൗണ്ട് അൺസെക്യൂർഡ് ലോണുകളും 38 മില്യൺ പൗണ്ട് മറ്റ് ബാധ്യതകളുമാണ്. ഇപ്പോൾ സമാഹരിക്കുന്ന രണ്ട് ബില്യൺ പൗണ്ടി(25,000 കോടി) ന്റെ വായ്പ, ഉയർന്ന ചെലവുള്ള പഴയ കടങ്ങൾ പുനഃക്രമീകരിക്കാനും കമ്പനിയിലെ പണലഭ്യത ഉറപ്പാക്കാനും ഉപകരിക്കും.

Related Posts

Load More Posts Loading...No More Posts.