Thursday, August 13, 2026
Style & Beauty

60-ാം വയസിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, സന്തോഷത്തിനും കൂട്ടുകെട്ടിനും പ്രായം തടസമാകരുത്’

Here are four key pieces of picture-taking advice to use for your next trip.

60-ാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണ് നടൻ ആമിർ ഖാൻ. ഗൗരി സ്പ്രാട്ടിനെയാണ് താരം വിവാഹം കഴിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇതിന് പിന്നാലെ ആമിറിനെ വിമർശിച്ച് ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. വിവാഹം കഴിക്കാൻ പറ്റിയ പ്രായം എന്ന തരത്തിലായിരുന്നു പരിഹാസങ്ങൾ. ഇപ്പോഴിതാ ആമിറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി ഗുൽസാൽ.

60-ാം വയസിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും സന്തോഷത്തിനും കൂട്ടുകെട്ടിനും പ്രായം തടസമാകരുതെന്നും രാഖി വ്യക്തമാക്കി. ’60-ാം വയസിൽ വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്? റോബർട്ട് ഡി നീറോ രണ്ടുതവണ വിവാഹിതനായിട്ടുണ്ട്, ഇപ്പോൾ ടിഫാനി ചെനുമായി പ്രണയത്തിലാണ്. അവർക്ക് 2023-ൽ ജനിച്ച ഒരു മകളുണ്ട്. അദ്ദേഹം 80 വയസ്സിന് മുകളിലായിരിക്കുമ്പോഴാണ് അവർക്ക് ഒരു കുട്ടി ജനിച്ചത്. വിവാഹത്തിലെ സന്തോഷം പ്രായത്തെ ആശ്രയിച്ചല്ല. ഞാൻ വിവാഹിതയായപ്പോൾ ഗുൽസാറിന് 40 വയസ്സായിരുന്നു.’ -രാഖി വ്യക്തമാക്കി.

ആമിർ ഖാന്റെ സ്വഭാവത്തെക്കുറിച്ചും മുൻ ഭാര്യമാരുമായുള്ള ആരോഗ്യകരമായ ബന്ധം അദ്ദേഹം നിലനിർത്തുന്നതിനെക്കുറിച്ചും രാഖി സംസാരിച്ചു. ‘സിനിമയിലെ കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ ആമിർ ഖാനൊപ്പം പ്രവർത്തിച്ചിട്ടുമില്ല. എന്നാൽ അദ്ദേഹം വളരെ സത്യസന്ധനായ വ്യക്തിയാണെന്ന് എനിക്കറിയാം. വിവാഹമോചനത്തിന് ശേഷം പോലും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുമായുള്ള (റീന ദത്തയും കിരൺ റാവുവും) സൗഹൃദം അദ്ദേഹം നിലനിർത്തുന്ന രീതി എനിക്കിഷ്ടമാണ്. ഇത് അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നു.’-രാഖി വ്യക്തമാക്കി.

തന്റെ 60-ാം പിറന്നാളിനാണ് ആമിർ ഗൗരിയെ പരിചയപ്പെടുത്തിയത്. 25 വർഷത്തോളമായി ഗൗരിയെ അറിയാമെന്നും ഇപ്പോൾ ഒന്നര വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും ആമിർ തുറന്നുപറഞ്ഞു. ഷാരൂഖ് ഖാനും സൽമാൻ ഖാനും മുംബൈയിലെ വീട്ടിൽ വെച്ച് ഗൗരിയെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു സ്വദേശിയായ ഗൗരി സിനിമയുടെ പ്രൊഡക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്.

Related Posts

Load More Posts Loading...No More Posts.