പോത്തൻകോട്: ഒരു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യവുമായി അണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂൾ ശതാബ്ദി നിറവിൽ. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 6) വൈകിട്ട് 3.30ന് സ്കൂൾ അങ്കണത്തിലാണ് നടക്കും.വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജി ആർ അനിൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എംപി മഹനീയ സാന്നിധ്യമാകും.

സമ്മേളനത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.പൂർവവിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കൽ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും നടക്കും. സ്കൂളിന്റെ നൂറുവർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും പുതുതലമുറയിലേക്ക് പരിചയപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

അണ്ടൂർക്കോണം പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച വിദ്യാലയമാണ് ഗവ. എൽ.പി. സ്കൂൾ. നിരവധി തലമുറകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകിയ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
















