Thursday, August 13, 2026
LIFE
Work & Life

എക്‌സാമിനേഷൻ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Here are four key pieces of picture-taking advice to use for your next trip.

കംപെയ്ൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II) -2026-ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 451 പേർക്കാണ് പ്രവേശനം. ദെഹ്ദാറൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം.

വനിതകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളും ഉണ്ട്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായുള്ള പരീക്ഷ 2026 സെപ്റ്റംബർ 13-ന് നടക്കും.

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2027 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2027 ജൂലായിലും കോഴ്‌സ് ആരംഭിക്കും. എൻ.സി.സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. 

അപേക്ഷ https://upsconline.nic.in/ വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ലൈവ് ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 09.

Related Posts

Load More Posts Loading...No More Posts.