Monday, October 19, 2026
Kerala

അന്തസ്സുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് വി.മുരളീധരന്‍ എം.എല്‍.എ.

അന്തസ്സുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ബി.ജെ.പി. നേതാവ് വി.മുരളീധരന്‍ എം.എല്‍.എ.

പിണറായി വിജയനും മകള്‍ക്കും മരുമകനുമെതിരെ വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഫേസ് ബുക്കിലാണ് വി.മുരളീധരന്‍ ഇങ്ങനെ കുറിച്ചത്. ഇന്‍ഡി സഖ്യത്തിന്റെ രക്ഷാദൗത്യമാണ് ഈ വിധിയിലൂടെ ബഹു.കോടതി പൊളിച്ചതെന്നും കോടികളുടെ കൈക്കൂലിയും ഹവാല ഇടപാടും ഒരു അന്വേഷണ ഏജന്‍സി കണ്ടെത്തി തെളിവുകള്‍ കൈമാറിയിട്ടും അതിന്‍മേല്‍ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യാതിരുന്നത് മനപൂര്‍വമാണെന്നും സിഎംആര്‍എല്‍–മാസപ്പടിക്കേസില്‍ ആര്‍ക്കിടയിലായിരുന്നു ഒത്തുകളി എന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ എന്ന സിപിഎം വാദവും പൊളിഞ്ഞിരിക്കുകയാണ്, എഫ്ഐആര്‍ ഇടാമെന്ന് കോടതി പറഞ്ഞതിന് അര്‍ഥം കുറ്റകൃത്യം ഉണ്ടെന്നാണ് അന്തസുണ്ടെങ്കിൽ ശ്രീ.പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം. കേരള ഹൈക്കോടതി മോദിക്കുവേണ്ടി പണിയെടുക്കുന്നു എന്ന് ഇനി സഖാക്കള്‍ പറഞ്ഞേക്കും. ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വണം പോലും തടസപ്പെടുത്തി, അവരെ വധിക്കാന്‍ ശ്രമിച്ച ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഉത്തരവ്. കരിമണല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എല്ലാവരും അന്വേഷണ പരിധിയില്‍ വരണമെന്നും ഫേസ് ബുക്ക് കുറിപ്പ് പറയുന്നു.

Related Posts

Load More Posts Loading...No More Posts.