തിരുവനന്തപുരം : കണിയാപുരം ഉപജില്ല ശാസ്ത്ര മേളയിൽ മികവു കാട്ടി കുട്ടി ശാസ്ത്രജ്ഞർ.തോന്നയ്ക്ക ഗവ എച്ച്എസ് എസിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്കംഗം നയന ഷമീർ അധ്യക്ഷയായി. വാർഡംഗങ്ങളായ എംഎസ് ഉദയകുമാരി,എ ജുമൈല ബീവി, തോന്നയ്ക്കൽ റഷീദ്, കണിയാപുരം ഉപജില്ല പ്രിൻസിപ്പാൾ പ്രതിനിധി എ എ ബീഗംഷീജ, പ്രിൻസിപ്പാൾ ജെസി ജലാൽ, പ്രഥമാധ്യാപകൻ എസ് സുജിത്ത്, കണിയാപുരം എഇഒ ആർ എസ് ഹരികൃഷ്ണൻ, പിടിഎ പ്രസിഡന്റ് മാരായ വി മധുസൂദനൻ നായർ, ഡി എസ് അനീഷ് കുമാർ, എസ് എംസി ചെയർമാൻ ജി ജയകുമാർ, എംജി അനുപ്രിയ, പ്രോഗ്രാം കമ്മറ്റി കൺവീനർ എസ്‌വി സുനിൽ കുമാർ, അനില കുമാരി എന്നിവർ സംസാരിച്ചു.
ശാസ്ത്രമേളയിൽ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
സയൻസിൽ എൽപി വിഭാഗം ജി യുപിഎസ് പോത്തൻകോട്, യുപി വിഭാഗം ജിഎച്ച്എസ്എസ് തോന്നയ്ക്കൽ,
എച്ച്എസ് വിഭാഗം എൽവിഎച്ച്എസ് പോത്തൻകോട്, എച്ച്എസ്എസ് വിഭാഗം ജിഎച്ച്എസ്എസ് നെടുവേലി എന്നീ സ്കൂളുകൾ ഓവറോൾ കരസ്ഥമാക്കി.

ഗണിതശാസ്ത്രമേളയിൽ എൽപി,യുപി ഓവറോൾ ജിയുപിഎസ് പാറയ്ക്കൽ, എച്ച് എസ് വിഭാഗം എൽ വിഎച്ച്എസ് പോത്തൻകോട്, എച്ച്എസ്എസ് വിഭാഗം എംവിഎച്ച്എസ്എസ് തുണ്ടത്തിൽ, സാമൂഹ്യശാസ്ത്രമേളയിൽ എൽപി ഓവറോൾ ജിഎൽപിഎസ് പിരപ്പൻകോട്,
യുപി വിഭാഗം സെന്റ് തോമസ് യുപിഎസ് പോത്തൻകോട്,
എച്ച്എസ് വിഭാഗത്തിൽ
എൽ വിഎച്ച്എസ് പോത്തൻകോട്, എച്ച്എസ്എസ് വിഭാഗം ജിഎച്ച്എസ്എസ് തോന്നയ്ക്കൽ, പ്രവർത്തിപരിചയമേളയിൽ
എൽപി വിഭാഗം ജി എൽപിഎസ് തലയൽ,
യുപി വിഭാഗം ജിയു പിഎസ് കണിയാപുരം,
എച്ച്എസ് വിഭാഗം
ജി.വി.എച്ച്.എസ്.എസ് പിരപ്പൻകോട്, എച്ച്എസ്എസ് വിഭാഗം എംവിഎച്ച്എസ്എസ് തുണ്ടത്തിൽ,
ഐടി മേളയിൽ
യുപി വിഭാഗം ജിയു പിഎസ് കാട്ടായിക്കോണം,
എച്ച്എസ് വിഭാഗം എൽവിഎച്ച് എസ് പോത്തൻകോട്,
എച്ച്എസ്എസ് വിഭാഗത്തിൽ
ജിഎച്ച്എസ്എസ് നെടുവേലി എന്നിവരും ഒന്നാം സ്ഥാനത്തെത്തി.















