പോത്തന്‍കോട് (തിരുവനന്തപുരം) ; ആരോഗ്യമേഖലയില്‍ യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയുടെ അനിവാര്യത ലോകത്ത് വര്‍ദ്ധിച്ചു വരുന്നതായും അത് വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിക്കുന്നതിന് സഹായകരമാകുമെന്നും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന് ബോർഡ് ഓഫ് ആയൂർവ്വേദ ഗവേഷകന് ഡോ.അതുൽ ബാബു വർഷിണി അഭിപ്രായപ്പെട്ടു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹാളില്‍ സംഘടിപ്പിച്ച ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ ഫെസിലിറ്റേറ്റർ ആയി പ്രവര്‍ത്തിക്കേണ്ടതിൻെറ ആവശ്യകതയും ഇ-ലേണിംഗിൻേറയും,ഗവേഷണത്തിൻേറയും ഗുണഗണങ്ങൾ വിശദമാക്കി പാഠ്യപദ്ധതിയിൽ വരുന്ന വെല്ലുവിളികളെ അതിജീവിക്കുന്ന രീതി വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കി. 21-ാം ബാച്ച് വിദ്യാർത്ഥിയായ പല്ലിനി പൂർണ്ണ ചന്ദ്ര, കോളേജ് വൈസ്-പ്രിൻസിപ്പാൾ പ്രൊഫ.ഡോ.പി.ഹരിഹരന്, മറ്റ് വിദ്യാർത്ഥികള്‍ എന്നിവരുടെ ചോദ്യങ്ങൾക്ക് വിവരണങ്ങൾ നൽകി. പൊന്നാടയും, മൊമെൻോറയും നൽകി പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ഡി.കെ.സൌന്ദരരാജൻ, വൈസ്-പ്രിൻസിപ്പാൾ പ്രൊഫ.ഡോ.പി.ഹരിപഹൻ, അധ്യാപകരായ ഗുണപാഠം മരുന്താക്കവിയൽ വിഭാഗം മേധാവി പ്രൊഫ.ഡോ.എ.ജോൺ മൈക്കൽ വിയസ്, സിദ്ധ മരുത്വം മൂലതത്വം വിഭാഗം മേധാവി പ്രഫ.ഡോ.കെ.നമശിവായം, അസിസ്റ്റന്റ് ജനറൽ മാനേജർ എസ്.വിജയൻ എന്നിവര്‍ ചേർന്ന് പ്രഫാഷകനെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ അധ്യാപകരും,അനധ്യാപകരും,വിദ്യാർത്ഥികളും
ഉൾപ്പെടെ 150.ൽ പരം പേർ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡി.കെ. സൗന്ദര് രാജന് സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ എസ്.വിജയന് നന്ദിയും രേഖപ്പെടുത്തി.















