നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ പ്രതികരിച്ചത്, പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തീരണം -ആസിഫ് അലി

അമ്മ സംഘടനയിലെ തർക്കത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി രംഗത്തെത്തി. പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്തുതന്നെ തീരണമെന്നും അദ്ദേഹം പറഞ്ഞു. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നശേഷം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം അവിടെയുണ്ട്. അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെപ്പോലുള്ളവർ നിവൃത്തികേടുകൊണ്ടായിരിക്കാം പ്രശ്നങ്ങൾ പുറത്തുപറയുന്നത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം.” ആസിഫ് അലിയുടെ വാക്കുകൾ.

പ്രശ്നങ്ങൾ എല്ലാ സംഘടനകളിലും ഉണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസം ഉണ്ടാകുന്നതെന്നും ആസിഫലി അഭിപ്രായപ്പെട്ടു. ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന അൻസിബയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നായിരുന്നു ആസിഫലിയുടെമറുപടി. വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവന്നത്, മറ്റൊരു സംഘടനയും കാട്ടാത്ത ധൈര്യമാണ്. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻപരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ടിനി ടോമിന്റെ ഡ്രൈവറെയും മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളറുടെ മകനെയും മറ്റും താൻ മതംമാറ്റാൻ ശ്രമംനടത്തിയെന്ന് ആരോപിച്ച് ടിനി ടോം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അവർ പറഞ്ഞു.

തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ല. സംഘടനയ്ക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 21-നാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം.

Exit mobile version