Thursday, August 13, 2026
Style & Beauty

നിന്റെ വേദന ഞങ്ങളോടുപോലും പങ്കുവെച്ചില്ല, ക്യാപ്റ്റൻസിയുടെ ഓരോ അംശവും പോരാടി നേടിയെടുത്തു– ശ്രേഷ്ഠ

Here are four key pieces of picture-taking advice to use for your next trip.

ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യരെ അഭിനന്ദിച്ച് സഹോദരി ശ്രേഷ്ഠ അയ്യർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് സഹോദരന്റെ നേട്ടത്തെ കുറിച്ച് ശ്രേഷ്ഠ പ്രതികരിച്ചത്.

തന്റെ സങ്കടങ്ങൾ കുടുംബാംഗങ്ങളോട് പോലും മറച്ചുപിടിച്ചിരുന്ന ശ്രേയസിന്റെ തിരിച്ചുവരവ് അഭിമാനമുണ്ടാക്കുന്നതാണെന്ന് അവർ കുറിച്ചു. ശ്രേയസിന്റെ വിജയത്തിന് പിന്നിലുള്ള കഠിനധ്വാനവും ത്യാഗങ്ങളും ബുദ്ധിമുട്ടും നിരാശയും വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂവെന്നും ശ്രേഷ്ഠ പറയുന്നു. ക്യാപ്റ്റൻസി ആരും വെറുതെ തന്നതല്ലെന്നും അതിന്റെ ഓരോ അംശവും പോരാടി നേടിയെടുത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത്?. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു സാധാരണ ആൺകുട്ടിയിൽ നിന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായതിൽ നിന്നാണോ? അതെ. നിന്റെ യാത്ര അസാധാരണവും എല്ലാവരേയും പ്രചോദിപ്പിക്കുന്നതുമാണ്. നിന്റെ വിജയമാണ് ഇന്ന് എല്ലാവരും കാണുന്നത്. അതിന് പിന്നിലെ ത്യാഗങ്ങളും നിരാശയും പോരാട്ടവും വളരെ കുറച്ചു പേർക്ക് മാത്രമാണ് അറിയുന്നത്. ഞങ്ങൾക്കുപോലും അതിനെ കുറിച്ച് ശരിക്കറിയില്ല. കാരണം നിന്റെ വേദന പോലും നീ ഞങ്ങളെ അറിയിച്ചിട്ടില്ല. മൂന്നു തവണ പരിക്കേറ്റപ്പോഴും, ഞങ്ങൾ സങ്കടപ്പെടുമ്പോഴും, എല്ലാം സുഖപ്പെടുമെന്ന് നീ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഈ ചുമതല ആരും നിന്റെ കൈയിൽ വെച്ച് തന്നതല്ല. ഇതിന്റെ ഓരോ അംശവും നീ നേടിയെടുത്തതാണ്. കഠിനാധ്വാനം, ഉറച്ച തീരുമാനം, വിശ്വാസം എന്നിവയിലൂടെയാണ് അത് സാധ്യമായത്. നീ ഒടുവിൽ വിജയതീരത്തെത്തിയിരിക്കുന്നു. നിന്നെ ഓർത്ത് ഞാൻ എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ജീവിതംവീണ്ടും വീണ്ടും പരീക്ഷിച്ചപ്പോഴും നീ അതിനെയെല്ലാം നേരിട്ട രീതി ഓരോ ദിവസവും പ്രചോദിപ്പിക്കുന്നതാണ്. നീ കടന്നുവന്ന വഴികളിലൂടെ എല്ലാവർക്കും സഞ്ചരിക്കാനാകില്ല. ഇന്ന് രാജ്യം നിന്നെ ആഘോഷിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ’-ശ്രേഷ്ഠ കുറിച്ചു.

Related Posts

Load More Posts Loading...No More Posts.