2025ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമ പ്രകാരം ആഴ്ചയിൽ നാല് ദിവസം ജോലി ക്രമീകരിക്കാം. മൂന്ന് ദിവസം അവധിയും. ആഴ്ചയിൽ 48 മണിക്കൂർ ജോലി ക്രമീകരിക്കാം. മൂന്ന് ദിവസം അവധിയും. ആഴ്ചയിൽ 48 മണിക്കൂർ ജോലി വ്യവസ്ഥ പാലിച്ചുകൊണ്ടാണ് പുതിയ ക്രമീകരണം നടത്തേണ്ടത്. ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസത്തെ അവധി ലഭിക്കുമെങ്കിലും പ്രവൃത്തി ദിവസം 12 മണിക്കൂർവരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകും. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള പരസ്പര ധാരണയോടെ മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ. ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകൾക്ക് മാറ്റം ഗുണകരമാകുമെങ്കിലും സേവന-ഉത്പാദന മേഖലകളെ ബാധിക്കും.
പുതിയ തൊഴിൽ നിയമത്തിൽ പറയുന്നത്:
പ്രവൃത്തി സമയം: ആഴ്ചയിലെ ആകെ പ്രവൃത്തി സമയം 48 മണിക്കൂറിൽ കൂടാൻ പാടില്ല.
ഷിഫ്റ്റ് ക്രമീകരണം: നാല് ദിവസത്തെ ജോലി ക്രമീകരിക്കുമ്പോൾ വിശ്രമ വേളകളും ഇടവേളകളും ഉൾപ്പെടെ പ്രതിദിന ഷിഫ്റ്റ് സമയം 12 മണിക്കൂർ വരെയാകാം.
അവധി ദിനങ്ങൾ: ആഴ്ചയിൽ നല് ദിവസം പ്രവൃത്തി ദിനമായി തിരഞ്ഞെടുക്കുന്നവർക്ക് മൂന്ന് ദിവസത്തെ അവധിക്ക് അർഹതയുണ്ടാകും.
നടപ്പിലാക്കുന്നതിനുള്ള നിബന്ധനകൾ
ആഴ്ചയിൽ നാല് ദിവസത്തെ ജോലി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാവില്ല. നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന വ്യവസ്ഥകൾ ഇവയാണ്:
പരസ്പര സമ്മതം: ജീവനക്കാർ പുതിയ തൊഴിൽ ക്രമീകരണത്തോട് യോജിക്കുന്നുണ്ടെങ്കിൽ മാത്രമേ നടപ്പാക്കാൻ കഴിയൂ.
അധിക ജോലി: നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിന് പുറമെ ജോലി ചെയ്താൽ ഇരട്ടി വേതനത്തിൽ അധിക ജോലിക്ക് പ്രതിഫലം നൽകണം.
തൊഴിലുടമയുടെ അധികാരം: ഇത്തരത്തിൽ നാല് പ്രവർത്തി ദിനം നടപ്പാക്കാൻ കമ്പനികൾ നിർബന്ധിതരല്ല. തൊഴിലുടമയുടെയും തൊഴിലാളികളുടെയും സൗകര്യം പരിഗണിച്ചുമാത്രം ചെയ്യേണ്ടതാണിത്.
ഓവർടൈം നിയമങ്ങളിലെ മാറ്റങ്ങൾ
‘ഓക്യുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് (സെൻട്രൽ) റൂൾസ് 2026’ പ്രകാരം ഓവർടൈം കണക്കാക്കുന്നതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു:
പ്രതിദിന ഓവർടൈം പരിധി നിശ്ചയിക്കുന്നതിന് പകരം ആഴ്ചയിലെ ആകെ പ്രവൃത്തി സമയത്തിനാണ് പ്രാധാന്യം നൽകുന്നത്.
തൊഴിലുടമകൾക്ക് ജോലി സമയം ക്രമീകരിക്കുന്നതിൽ കൂടുതൽ സാധ്യത ഇതിലൂടെ ലഭിക്കും. അതേസമയം, തൊഴിലാളികൾക്ക് അർഹമായ ഓവർടൈം വേതനം ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും വിശദീകരിക്കുന്നുണ്ട്.
വ്യത്യസ്ത മേഖലകൾ
പുതിയ തൊഴിൽ സംസ്കാരം എല്ലാ മേഖലകളിലും ഒരേപോലെ പ്രായോഗികമാകണമെന്നില്ല. വിജ്ഞാനാധിഷ്ഠിതവും ഓഫീസ് ജോലികൾ കേന്ദ്രീകരിച്ചുള്ളതുമായ മേഖലകൾക്ക് മാറ്റം എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കും:
ഐടി, ഐടി അനുബന്ധ സേവനങ്ങൾ.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCCs).
മാർക്കറ്റിംഗ്, ഡിസൈനിംഗ്.
ജീവകാരുണ്യ സംഘടനകളും അനുബന്ധ സേവന വിഭാഗങ്ങളും എന്നീ മേഖലകൾക്ക് ഗുണകരമാകും.
തുടർച്ചയായ സേവനമോ ഉത്പാദനമോ ആവശ്യമുള്ള മേഖലകളിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും.
ആരോഗ്യ മേഖല (ആശുപത്രികൾ).
ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകൾ.
ഗതാഗതം, ലോജിസ്റ്റിക്സ്.
മാനുഫാക്ചറിംഗ് (നിർമ്മാണ മേഖല) എന്നിവയാണവ.
സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് മാത്രമേ ഇത്തരം മേഖലകളിൽ നാല് ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പിലാക്കാൻ സാധിക്കൂ.























