Thursday, August 13, 2026
Business

100% എഥനോൾ: 5,000 വിതരണ കേന്ദ്രങ്ങൾ, ഇറക്കുമതി ബാധ്യത കുറയ്ക്കാൻ സർക്കാർ

Here are four key pieces of picture-taking advice to use for your next trip.

100 ശതമാനം എഥനോൾ ഇന്ധന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ. ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായി തയാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തെ ഇറക്കുമതി കമ്മി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കണ്ടാണ് അതിവേഗ നീക്കം. നിലവിൽ 20 ശതമാനം എഥനോളാണ് പെട്രോളിൽ കലർത്തുന്നത്.

ഓട്ടോമൊബൈൽ മേഖലയുടെ പങ്കാളിത്തം

പ്രമുഖ വാഹന നിർമാതാക്കൾ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

നാലുചക്ര വാഹനം: മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

ഇരുചക്ര വാഹനം: ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ കമ്പനി.

ഇന്ധന പമ്പുകളുടെ അഭാവവും വില നിർണയത്തിലെ വ്യക്തതക്കുറവും കാരണം ഇത്തരത്തിലുള്ള വാഹനങ്ങൾ വിപണിയിലിറക്കാൻ കമ്പനികൾ തയ്യാറായിട്ടില്ല. ഏത് തരത്തിലുള്ള വാഹനങ്ങൾ വിപണിയിലിറക്കാൻ കമ്പനികൾ തയ്യാറായിട്ടില്ല. ഏത് തരത്തിലുള്ള ഇന്ധന ലഭ്യതയ്ക്കും അനുസരിച്ച് പ്രവർത്തിക്കാൻ ഇത്തരം വാഹനങ്ങൾക്ക് കഴിയുമെന്നതാണ് പ്രത്യേകത.

സാമ്പത്തിക നേട്ടം

ഇ100 ഇന്ധനത്തിലേക്കുള്ള മാറ്റം സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു:

വിദേശ നാണ്യ ലാഭം: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെലവ് 10.9 ലക്ഷം കോടി രൂപയായിരുന്നു. എഥനോൾ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ ഈയിനത്തിൽ വൻതുക ലാഭിക്കാനാകും.

കർഷകർക്ക് നേട്ടം: എഥനോൾ പൂർണമായും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനാൽ എട്ട് കോടിയോളം കർഷകർക്ക് ഗുണകരമാകും.

ആഭ്യന്തര ഉത്പാദനം: രാജ്യത്തിന് ആവശ്യമുള്ളഅസംസ്‌കൃത എണ്ണയിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ എഥനോൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാകും.

വെല്ലുവിളികൾ

കുറഞ്ഞ ഇന്ധനക്ഷമത: സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഇ100 ഇന്ധനത്തിന് മൈലേജ് കുറവാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല.

വില നിർണയം: കുറഞ്ഞ ഇന്ധനക്ഷമത പരിഹരിക്കാനായി ഇ100ന്റെ വില സാധാരണ പെട്രോളിനേക്കാൾ 30% കുറയ്ക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) നിർദ്ദേശിക്കുന്നു.

നികുതി ആനുകൂല്യങ്ങൾ: ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ വ്യാപകമാക്കാൻ ജിഎസ്ടി കുറയ്ക്കുന്നത് പോലുള്ള സാമ്പത്തിക സഹായങ്ങൾ ആവശ്യമാണെന്ന് ഇൻഡ്യൻ ഷുഗർ ആൻഡ് ബയോഎനർജി മാനുഫാക്ചറിംഗ് അസോസിയേഷൻ (ISMA) വ്യക്തമാക്കുന്നു.

നിലവിലെ അവസ്ഥ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്റ്റിൽ 400 ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഉപഭോക്താക്കളുടെ തണുപ്പൻ പ്രതികരണത്തെ തുടർന്ന് പലതും പൂട്ടേണ്ടിവന്നു. നിലവിൽ ഇന്ധന വിപണിയിൽ ഇ100ന്റെ പങ്ക് 0.5 ശതമാനത്തിലും താഴെയാണ്.

ഇന്ധന നയത്തിൽ വിപ്ലവകരമായ മാറ്റമാണ് ഇ100 ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം വിലയിലും നികുതിയിലും ഇളവുകൾ നൽകിയാൽ മാത്രമേ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ സ്വീകാര്യമാകൂ. പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം നിർണായക ചുവടുവെപ്പാണ്.

Related Posts

Load More Posts Loading...No More Posts.