Thursday, August 13, 2026
LIFE
Work & Life

ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണം, നായകനാവേണ്ടത് മമ്മൂട്ടി; ആഗ്രഹം പറഞ്ഞ് ചാണ്ടി ഉമ്മൻ

Here are four key pieces of picture-taking advice to use for your next trip.

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെയാവണം സിനിമ. ഉമ്മൻചാണ്ടിയുടെ വേഷം മമ്മൂട്ടി അഭിനയിച്ചാൽ നന്നാവുമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

‘ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമ. പിതാവിന്റെ ജീവിതയാത്ര. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം’, ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ വേഷം ആര് ചെയ്യണമെന്ന ചോദ്യത്തോട് ആദ്യം ചാണ്ടി ഉമ്മൻ പ്രതികരിച്ചില്ല. തുടർന്ന് ആ വേഷം ചെയ്താൽ നന്നാവുമെന്ന് തോന്നുന്ന നടൻ ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടി എന്ന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ മുന്നോട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻകൂടിയാണ് താൻ അത്തരമൊരു ചിത്രം ആലോചിക്കുന്നതെന്ന് ചാണ്ടി പറഞ്ഞു. പിതാവിന്റെ ലെഗസി ചരിത്രത്തിൽ രേഖപ്പെടുത്താൻ സിനിമയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തോടും ചാണ്ടി പ്രതികരിച്ചു. സിനിമകൾ കാണാറുണ്ട്. അഭിനയം ആലോചിക്കാം. വേണമെങ്കിൽ വില്ലൻ റോളുകൾ ചെയ്യാം. ആരെങ്കിലും വിളിച്ചാൽ അല്ലേ അഭിനയിക്കാൻ പറ്റൂവെന്നും ചാണ്ടി പറഞ്ഞു. താൻ വിളിച്ചാൽ വരുമോ എന്ന നാദിർഷായുടെ ചോദ്യത്തിന് വരാം എന്നായിരുന്നു ചാണ്ടിയുടെ മറുപടി. വിളിക്കുമ്പോൾ ഒഴികഴിവ് പറഞ്ഞ് മാറിക്കളയരുതെന്ന് നാദിർഷാ പറഞ്ഞു.

Related Posts

Load More Posts Loading...No More Posts.