Friday, August 14, 2026
Uncategorized

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു.

നെടുമങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘം നെടുമങ്ങാട് സംഘ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉണർവ്വ് 2026 യുവസംഗമത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ നിർവ്വഹിച്ചു. യുവത്വത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയബോധമുള്ള യുവാക്കുളുടെ സംഗമങ്ങൾ മാതൃകയാണെന്നും. യുവാക്കൾ രാജ്യത്തിനൊപ്പം നിന്നത് രാജ്യത്തെ സേവിക്കുക എന്നത് പ്രധാന ഘടകമാണെന്നും വിവേക് ഗോപൻ പറഞ്ഞു. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് എൻ. ആർ സജി, ജില്ലാ പ്രചാരക് ആർ. വി ശ്യാം, വിദ്യാർത്ഥി പ്രമുഖ് എസ്. എസ് വിഷ്ണു, ഖണ്ഡ് സഹകാര്യവാഹ് എസ്. ശരത് എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 16 വൈകിട്ട് 3ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന യുവസംഗമത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് യുവതി , യുവാക്കൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

Related Posts

Load More Posts Loading...No More Posts.