കോർപ്പറേഷന്‍ അവഗണനയ്ക്കെതിരേ പ്രതിഷേധിച്ചു.

പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ

ശ്രീകാര്യം : പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിനോടുള്ള കോർപ്പറേഷൻ അവഗണ നയ്ക്കെ‌തിരെ സി.പി.ഐ.എം. ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനവും ധർണയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളം നൽകാതെ കേന്ദ്രത്തിന്റെ പ്രവർത്തനം തകർക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതിയുടെ ഗൂഢാലോചനയ്ക്കെതി രെയാണ് പ്രതിഷേധം.

ഏരിയ കമ്മിറ്റിയംഗം സ്റ്റാൻഡ് ഡിക്രൂസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഡി രമേശൻ, ലോക്കൽ സെക്രട്ടറി എസ് എസ് വിനോദ്, പി ഗോപകുമാർ, കൗൺസിലർമാരായ അരുൺ വട്ടവിള, ദീപാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു .

Exit mobile version