വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 21ന് സമാപിക്കും

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി അഞ്ചാം ദിവസത്തെ ആഘോഷപരിപാടികളുടെ ഉദ്ഘാടനം വി.മുരളീധരൻ എം എൽ എ നിർവഹിക്കുന്നു. ട്രസ്റ്റ് ചെയർമാൻ ഡോ . ബിജു രമേശ്, ട്രസ്റ്റ് ഭാരവാഹികളായ ഷാജി അപ്പിയത്ത്, ബിനോയ്, ആർ.ദിനകരൻ, സി .ബൈജു, കെ.എം.എസ്.ലാൽ ,ചക്ര വിനോദ്,എസ്.സുബ്രഹ്മണ്യൻ, കടകംപള്ളി വാർഡ് കൗൺസിലർ ജയ രാജീവ്,ഇ.കെ. സുഗതൻ സമീപം.

തിരുവനന്തപുരം : വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. ആഘോഷങ്ങൾ 21ന് സമാപിക്കും. അഞ്ചാം ദിവസത്തെ ആഘോഷ പരിപാടികൾ വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെമ്പാടും ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഓരോ സ്ഥലത്തും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുമ്പോൾ കേരളത്തിൽ അറിവിന്റെയും ശക്തിയുടെയും പ്രതീകമായിട്ടാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്ക് വ്യത്യസ്തമായിട്ടുള്ള രീതികൾ ഉണ്ടെങ്കിലും സന്ദേശം ഒന്നാണ് . അത് സനാതന ധർമ്മവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. എംഎൽഎ പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ ഡോ . ബിജു രമേശ്, ട്രസ്റ്റ് ഭാരവാഹികളായ ഷാജി അപ്പിയത്ത്, ബിനോയ്, ആർ.ദിനകരൻ, സി .ബൈജു, കെ.എം.എസ്.ലാൽ ,ചക്ര വിനോദ്,എസ്.സുബ്രഹ്മണ്യൻ, കടകംപള്ളി വാർഡ് കൗൺസിലർ ജയ രാജീവ്, ഇ.കെ. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.

പൂജയെടുപ്പ് 21 ന് രാവിലെ ഏഴിനും, വിദ്യാരംഭം രാവിലെ 7 50 മുതലും ആരംഭിക്കും.

Exit mobile version