നേട്ടം കൊയ്യുന്ന 9 ഓഹരികൾ. നേട്ട കണക്കുകൾ ഒൻപത് വർഷമായി താൽക്കാലിക വിരാമം നേരിടുകയാണ് . വിപണിയിൽ നിന്ന് നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽ തീർത്തും അസംതൃപ്തി നേരിടുകയാണ് നിലവിൽ നിക്ഷേപകർ . എന്നാൽ ഇപ്പോൾ 2020ൽ വിപണിയെ കുറിച്ച് നേരിട്ട ധാരണകൾ മൊത്തത്തിൽ മാറി മാറിയുകയാണ് .
വിപണിയിലെ തിരിച്ചു വരവിന് വൻകിട ഓഹരികൾ പരമ്പരാഗത വിശ്വാസം അപ്രസക്തമാകുകയാണോ ? എന്ന ചോദ്യമാണ് ഉയരുന്നത് . മിഡ് ക്യാപ് മ്യൂച്ചൽ ഫണ്ടുകളിലേക്ക് വൻതോതിലാണ് നിക്ഷേപം ഇപ്പോൾ ഒഴുകുന്നത് .
വിപണിയുടെ തിരിച്ചു വരവിന് മിഡ് ക്യാപ് ഓഹരികൾ മുൻ കൈ എടുക്കുന്ന പ്രവണതയും നിലവിൽ കാണുന്നു . കമ്പനിയുടെ ഭാവി കാഴ്ചപ്പാടുകൾ , മാനേജ്മെൻ്റുകളുടെ സമർത്ഥമായ നീക്കങ്ങൾ , പ്രവർത്തന ഫലം എന്നിവ കണക്കിലെടുത്തുള്ള നിക്ഷേപന സമീപനമാകും ഇപ്പോഴത്തെ സാഹചര്യത്തിൽ അനുകൂലമാകുന്നത് .
ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വൻകിട ഇടത്തരം ഓഹരികളിൽ നിക്ഷേപം വൈവിധ്യ വൽക്കരിക്കുന്നത് കൂടുതൽ നേട്ടത്തിന് സാധ്യത തുറക്കുന്നു. അതോടൊപ്പം വൻകിട ഓഹരികളും പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്താം. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളിൽ വളർച്ചാ സൂചന ഉണ്ടെങ്കിൽ മാത്രം നിക്ഷേപത്തിന് പരിഗണിക്കാം. ആ സാഹചര്യത്തിൽ വിപണിയിലെ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കും .
അതു കൊണ്ടു തന്നെ പ്രവർത്തന ഫലങ്ങളും ഉയർന്ന മൂല്യവും ഇടയ്ക്കിടെ ലാഭമെടുപ്പുമായിരിക്കും എല്ലാ തരത്തിലും വിപണിയുടെ ഗതി നിർണ്ണയിക്കുക. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് കമ്പനികളിലെ നിക്ഷേപ സാധ്യത നോക്കാം .
ദീപക് ഫെർട്ടിലൈസേഴ്സ് ആൻറ് പെട്രോ കെമിക്കൽസ്
നിലവിലെ വില : 14 ,32 രൂപ
ലക്ഷ്യ വില : 18,05 രൂപ
നേട്ട സാധ്യത :24.3%
കാലയളവ് : മൂന്ന് വർഷം
സി.ഇ . എസ്സി ലിമിറ്റഡ്
നിലവിലെ വില : 170 രൂപ
ലക്ഷ്യ വില : 210
നേട്ട സാധ്യത : 22%
കാലയളവ് : ഒരു വർഷം
വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
നിലവിലെ വില : 360 രൂപ
ലക്ഷ്യവില : 430 രൂപ
നേട്ട സാധ്യത : 18%
കാലയളവ് : ഒരു വർഷം
ഇത്തരത്തിൽ നിങ്ങൾക്കും കമ്പനി ഓഹരികൾ വാങ്ങി വിപണിയിൽ മുന്നേറാവുന്നതാണ് .
