ഓണാഘോഷം : മാവൂർ പാറ സന്ദർശിച്ച് വി. മുരളീധരൻ എം. എൽ. എ. ഒരുക്കങ്ങൾ വിലയിരുത്തി

കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ ഓണാഘോഷവേദികളിലൊന്നായ മടവൂർ പാറ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുന്നു

കാട്ടായിക്കോണം : ഓണാഘോഷ വേദികളിലൊന്നാണ് കാട്ടായി ക്കോണത്തിന് സമീപത്തുള്ള പ്രസിദ്ധമായ മടവൂർ പാറ .

ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി എല്ലാവർഷവും മടവൂർ പാറയിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

മടവൂർ പാറയിൽ ഈ വർഷവും ടൂറിസം വകുപ്പ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ മടവൂർ പാറ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പ്രദേശം മുഴുവൻ അദ്ദേഹം നടന്ന് കണ്ടു.

ഡി ടി പി സി സെക്രട്ടറി സതീഷ്, കേരള പുരാവസ്തു വകുപ്പിൽ നിന്നും മടവൂർ പാറയുടെ ചുമതല നോക്കുന്ന രാജേഷ് കുമാർ എന്നിവർ കാര്യങ്ങൾ വിശദീകരിക്കാൻ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

മടവൂർ പാറയുമായി ബന്ധപ്പെട്ട് ഓണം ടൂറിസം വാരാഘോഷത്തിന്റെ സംഘാടക സമിതി ഉടൻ വിളിച്ചു കുട്ടുമെന്ന് എംഎൽഎ അറിയിച്ചു .

Exit mobile version