തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയെ സക്സസ് കേരള ആദരിച്ചു. സക്സസ് കേരള ബിസിനസ് മാഗസിന്റെ പതിനൊന്നാം വാർഷികാഘോഷ ത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ സ്വാമിയെ ആദരിച്ചു.
വാർഷികാഘോഷവും ബിസിനസ് സമ്മിറ്റും ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ ഉദ്ഘാടനം ചെയ്തു. വിഷ്ണുമോഹൻ MLA, മുൻമന്ത്രി വി സുരേന്ദ്രൻപിള്ള, ഡോ. എം. ആർ തമ്പാൻ, സജിത ജി നാഥ് (അസിസ്റ്റന്റ് ജനറൽ മാനേജർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ), ഇ. എം നജീബ്, ഷീല ജെയിംസ് (സെറീന ബോട്ടിക്ക് ), ടി ബിജുകുമാർ (എം. ഡി, മുക്തി ഫാർമ), ചലച്ചിത്ര നടി സോണിയ മൽഹാർ, സരിത ദീപക് എന്നിവർ പങ്കെടുത്തു.
