തിരുവനന്തപുരം: കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, ഈ അധ്യയന വർഷം, മാസ്റ്റർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിലേക്ക് (എം പി ഇ എസ് 2 വർഷം)പട്ടിക വർഗ വിദ്യാർത്ഥികളുടെ 2 ഒഴിവുണ്ട്.
ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ (ബിപിഎഡ് 4 വർഷം) എസ്.സി വിഭാഗത്തിൽ 2 പെൺകുട്ടികളുടെയും എസ് ടി വിഭാഗത്തിൽ 2 ആൺകുട്ടികളുടെയും ഒഴിവുകളുണ്ട്.
താൽപ്പര്യമുളള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 13 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് കോളേജിൽ ഹാജരാകണം. യോഗ്യത സംബന്ധമായ കുടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.lncpe.ac.in) സന്ദർശിക്കുക. ഈ വർഷത്തെ പ്രവേശന പരീക്ഷയിൽ പങ്കെടുത്തവർ യോഗ്യരല്ലെന്ന് പ്രിസിപ്പാൾ അറിയിച്ചു.















