തിരുവനന്തപുരം : ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. ഗുരുപൂർണിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ വ്യാപാരി ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ചടങ്ങിൽ ആശംസപ്രസംഗം നടത്തുകയും ഗാനം ആലപിക്കുകയും, ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു. വി രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. പാളയം അശോകൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബിപി ജോൺസണെ നടൻ പ്രേംകുമാർ ഉപഹാരം നൽകി ആദരിച്ചു. നിരവധി പേർക്ക് വ്യാപാരി ദിനത്തിന്റെ ഭാഗമായി ഓണക്കിറ്റുകളും മെമെന്റോയും സമ്മാനിച്ചു.