Monday, October 19, 2026
Uncategorized

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു.

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ്, കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു.

ഇന്നലെ രാത്രി പത്തിന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അന്ത്യം.

വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഭൗതിക ദേഹം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും.

ഞായറാഴ്ച 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം. തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും.

ഭാര്യ ടി.എൻ. സാവിത്രിദേവി.

മക്കൾ: ദീപുശാന്ത്, നിവേദിത (സിനിമ സീരിയൽ ആർട്ടിസ്റ്റ്), ദിവ്യ, ശ്രീശാന്ത് (ക്രിക്കറ്റ് താരം).

മരുമക്കൾ: കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ (പിന്നണി ഗായകൻ), ദുവനേശ്വരി

Related Posts

Load More Posts Loading...No More Posts.