പോത്തൻകോട്: കലാനികുഞ്ജം തിയേറ്റർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റ് സത്യൻ–ശ്രീകാര്യം അർജുനൻ മെമ്മോറിയൽ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം നടന്നു. പ്രശസ്ത എഴുത്തുകാരൻ എം.ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വി.എസ്. അധ്യക്ഷത വഹിച്ചു. സിനിമാതാരം ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി. വിനോദ് സി.എസ്., റിജു കെ. എന്നിവർ പ്രസംഗിച്ചു.
കലാ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സിദ്ദിഖ് സുബൈർ, ദിലീപ് പ്രസാദ്, ആനന്ദകുട്ടൻ മുരളീധരൻ, ഡോ. അർജുൻ ആനന്ദ്, ആര്യ വി.എസ്., ആദർശ് വിപിൻ, ബിജു കാരമൂട്, ഷാജഹാൻ പോത്തൻകോട്, പണിമൂല അജിത്ത്, ജയൻ പോത്തൻകോട്, സുനിൽ പ്ലാമൂട്, ഹരി കാവിൽ, നിഷാമോൾ, തുളസീധരൻ, അനിൽ മഹിമ, ജോയി പോത്തൻകോട്, ലതീഷ് എം.ആർ., ഷിനി അൻവർ, രഘുറാം, സെൽവരാജ്, അരുൺ പോത്തൻകോട്, സന്തോഷ് കുമാർ ഫേബുലസ്, വിഷ്ണു, ശ്രീകേശ്, കൃഷ്ണകുമാർ പള്ളിപ്പുറം, മോഹനകുമാരൻ നായർ, അനിൽ വൃന്ദാവനം, ബിനു (കെപിഎസി), അഭിലാഷ് പോത്തൻകോട്, സുധൻ എസ്. നായർ, ഷിബു പോത്തൻകോട്, മഞ്ജുമോൾ, അജ്മൽ ഖാൻ, സെബാസ്റ്റ്യൻ, അനിൽ, ഭുവനേന്ദ്രൻ, സജിത്ത്, ബിനീഷ്, രാഹുൽ രവീന്ദ്രൻ, പണിമൂല ചന്ദ്രൻ, ഇടത്തറ ഭാസി, ശ്രീനി പണിമൂല, ലതീഷ് കുമാർ, ഷഫില, പ്രദീപ് അയിരൂപ്പാറ, രാജേഷ് അമ്മാ വിഷൻ, രാജൻ, വിഷ്ണുഗോപാൽ, രാജീവ്, സജികുമാർ പന്തലക്കോട്, നിഖിൽ കാട്ടായിക്കോണം, തോന്നയ്ക്കൽ റഷീദ്, ഇന്ദ്രൻ കാട്ടായിക്കോണം, ശ്രീരാജ്, പ്രദീപ് മാർലാന്റ്, വൃന്ദ ജയൻ, ഇ. ഷാജഹാൻ, ദേവിക എൽ., ഡോ. ഹരികുമാർ, അനസ് തെക്കേവിള, രാജേഷ് എം.ആർ., ഷിജി ശങ്കർ, രാധാകൃഷ്ണൻ, നാസർ, അനൂപ് കരൂർ, വിനോദ് നർമകല എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ‘ഇല’ എന്ന നാടകം അരങ്ങേറി. ഇന്ന് വൈകിട്ട് രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ‘നിലാവ് പറഞ്ഞത്’ എന്ന നാടകവും നടക്കും.
ഒക്ടോബർ 21ന് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസും വി. ജോയി എം.എൽ.എയും മുഖ്യാതിഥികളാകും. വൈകിട്ട് ഏഴിന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’ നാടകം അരങ്ങേറും.
ഫോട്ടോ: പോത്തൻകോട് കലാനികുഞ്ജം തിയേറ്റർ ഗ്രൂപ്പിന്റെ നാടകോത്സവത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക രംഗത്തെ പ്രതിഭകളെ ആദരിച്ചപ്പോൾ.,















