Monday, October 19, 2026
KeralaThiruvananthapuram

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷം സെപ്തംബർ 15 ചൊവ്വാഴ്ച

വിളംബര ഘോഷയാത്ര 13ന് വൈകുന്നേരം 5 ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്നു.

പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനപൂജിത സമർപ്പണ ആഘോഷമായ ‘നവപൂജിതം-99’ സെപ്തംബർ 15ന് ചൊവ്വാഴ്ച പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനാ യജ്ഞങ്ങളും സത്സംഗങ്ങളും ശുചിത്വ സേവന പരിപാടികളും നടന്നുവരികയാണ്.

ആഘോഷപരിപാടികളുടെ മുന്നോടിയായി സെപ്തംബർ 13ന് ഞായറാഴ്ച വൈകിട്ട് 5ന് പോത്തൻകോട് ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. ആശ്രമം ജനറല്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് ഗുരുഭക്തരും നാട്ടുകാരും ജനപ്രതിനിധികളും ഘോഷയാത്രയിൽ പങ്കെടുക്കും.

നവപൂജിതം ദിനമായ സെപ്തംബർ 15ന് രാവിലെ 5ന് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാർഥനാചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 6ന് ധ്വജാരോഹണം നടക്കും. 7ന് പുഷ്പസമർപ്പണവും 10.30 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും ഉണ്ടാകും.

രാവിലെ 11ന് നടക്കുന്ന നവപൂജിതം പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാർത്തോമ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനം ബിഷപ്പ് റവ. ഡോ. ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്കോപ്പ,
ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് നിരണം മെത്രാപ്പോലീത്ത റവ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, മലങ്കര സുറിയാനി സഭ തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്ത അഭി. ഡോ.കുര്യാക്കോസ് മോര്‍ തിയോഫിലോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാസിനോസ് എപ്പിസ്കോപ്പ, സ്വാമി അസംഗാനന്ദഗിരി (ശിവഗിരി മഠം), പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. നവപൂജിതം സുവനീര്‍ ജി.ആര്‍.അനില്‍ എം.എല്‍.എ. തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് നല്‍കി പ്രകാശനം ചെയ്യും.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, മുൻ എം.എൽ.എമാരായ പാലോട് രവി, എം.എ. വാഹിദ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കരമന ജയന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആർ. പത്മകുമാർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ഏബ്രഹാം തോമസ്, മോഹൻദാസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസ്, മുന്‍ വൈ.എം.സി.എ. പ്രസിഡന്റും ജാക്കബൈറ്റ് സിറിയന്‍ ചര്‍ച്ച് പി.ആര്‍.ഒ.യുമായ ഡോ. കോശി എം. ജോര്‍ജ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം രാജേഷ് പി.വി., മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. അനില്‍, സിനിമാ താരം ബാലാജി ശര്‍മ്മ, കുതിരകുളം ജയന്‍, ഇ.എ. സലീം, കോലിയക്കോട് മഹീന്ദ്രൻ, അഡ്വ. വെമ്പായം അനിൽകുമാർ, മണക്കാട് രാമചന്ദ്രൻ, കെ. കിരൺദാസ്, ഉഷ ബി., എം. അനിൽകുമാർ, ജയന്തി ഗോപാലകൃഷ്ണന്‍, കെ.ശശീന്ദ്രദേവ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ശാന്തിഗിരി ആശ്രമം ബങ്കലൂരു റീജ്യണ്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷന്‍ അഡ്വൈസര്‍ സബീര്‍ തിരുമല കൃതജ്ഞതയും രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 2ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാമനപുരം എം.എൽ.എ സുധീർഷാ പാലോട് മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, പോത്തൻകോട് ജുമാമസ്ജിദ് ഇമാം ഫാഫിൽ സൽമാൻ നൂറി അൽഖാദിമി, പൂലന്തറ സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാദർ രാജു പീറ്റർ എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ദീപ അനിൽ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കര, ഇന്റര്‍നാഷണല്‍ ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി ഡോ. റോയി കണിയാട്ട് ചാക്കോ, നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ് സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ്, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു പിള്ള, പോത്തന്‍കോട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, എം. ബാലമുരളി, നസീജ ബീവി എസ്., ഷോഫി കെ., ബിനു പി.എസ്., വർണ്ണ ലതീഷ്, സുജാത എസ്., നൈജ ബി.എസ്., അഡ്വ. എം. മുനീർ, എ.എം. റാഫി, അഡ്വ. എസ്.വി. സജിത്, പൂലന്തറ ടി. മണികണ്ഠൻ, ആർ. സഹീറത്ത് ബീവി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി സ്വാഗതവും ശാന്തിഗിരി ഗുരുമഹിമ ഇന്‍ചാര്‍ജ് ജനനി കരുണശ്രീ ജ്ഞാനതപസ്വിനി കൃതജ്ഞതയും രേഖപ്പെടുത്തും.

വൈകിട്ട് 5ന് ദീപപ്രദക്ഷിണവും ആരാധനയും നടക്കും. രാത്രി 9 മുതൽ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ അരങ്ങേറും.

1927 സെപ്തംബർ 1ന് ആലപ്പുഴ ജില്ലയിലെ ചന്ദിരൂരിൽ ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തിലാണ് നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജനനം. ഈ ദിനം ശാന്തിഗിരി പരമ്പരയിൽ ‘നവപൂജിതം’ എന്ന പേരിലാണ് ആചരിക്കുന്നത്. ഇത്തവണ സെപ്തംബർ 15ന് ചൊവ്വാഴ്ചയാണ് നവപൂജിതം ആഘോഷിക്കുന്നത്. സെപ്തംബർ 20ന് നടക്കുന്ന പൂർണ കുംഭമേളയോടെ ഈ വർഷത്തെ നവപൂജിതം ആഘോഷങ്ങൾക്ക് സമാപനമാകും.

ഫോട്ടോ: നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ 99-ാമത് ജന്മദിനപൂജിത സമർപ്പണ ആഘോഷമായ ‘നവപൂജിതം-99’ന്റെ ഭാഗമായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്നുവരുന്ന സങ്കൽപ്പ പ്രാർഥന. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ മുൻനിരയിൽ

Related Posts

Load More Posts Loading...No More Posts.