തിരുവനന്തപുരം: കടൽവിഭവ പ്രേമികൾക്ക് പുത്തൻ രുചിക്കൂട്ടുകളുമായി തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ തനത് തീരദേശ രുചികൾക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോർത്തിണക്കിയാണ് ഇത്തവണ മേള സജ്ജീകരിച്ചിരിക്കുന്നത്.

നാടൻ മീൻകറികൾ, പൊള്ളിച്ച മീനുകൾ എന്നിവയ്ക്ക് പുറമേ പ്രമുഖ ഷെഫുകൾ തയ്യാറാക്കുന്ന കോണ്ടിനെന്റൽ, ചൈനീസ്, തായ് ശൈലിയിലുള്ള ലൈവ് സീഫുഡ് വിഭവങ്ങളും ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ എളുപ്പത്തിൽ പാകം ചെയ്യാൻ വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികൾ, അറുപതിലധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകൾ, ഗുണമേന്മയുള്ള ഉണക്കമീനുകൾ എന്നിവയുടെ വലിയൊരു നിര തന്നെ ഹൈപ്പർമാർക്കറ്റിലെ പ്രത്യേക കൗണ്ടറുകളിൽ ലഭ്യമാണ്.

പുതിയ തലമുറയ്ക്ക് കേരളത്തിന്റെ പരമ്പരാഗത കടൽ രുചികൾ പരിചയപ്പെടുത്തുന്നതിനൊപ്പം ലോകോത്തര സീഫുഡ് വിഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് മേളയിലൂടെ ലുലു ഒരുക്കുന്നത്. ഒക്ടോബർ നാലുവരെ ഫെസ്റ്റ് തുടരും.















