ചാന്നാങ്കരയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ചാന്നാങ്കരയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്.

കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും സ്കൂട്ടർ തട്ടിയതിനെ തുടർന്ന് രാജിമോൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

അമ്പലത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഠിനംകുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version