Monday, October 19, 2026
Thiruvananthapuram

തലസ്ഥാനത്തെ വിസ്മയിപ്പിക്കാൻ ‘സീറോ ഗ്രാവിറ്റി’; തിരുവനന്തപുരം ലുലുമാളിൽ പുതിയ റൈഡ്

തെക്കൻ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡ് ലുലു ഫൺടൂറയിൽ; നടൻ സംഗീത് പ്രതാപ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സാഹസിക വിനോദ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച് തിരുവനന്തപുരം ലുലുമാളിലെ ഫൺടൂറയിൽ അത്യാധുനിക ‘സീറോ ഗ്രാവിറ്റി’ റൈഡ് പ്രവർത്തനമാരംഭിച്ചു. തെക്കൻ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡാണിത്. ചലച്ചിത്ര താരം സംഗീത് പ്രതാപ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നടൻ കൈലാഷും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയ്ക്ക് സമാനമായ അനുഭൂതി നൽകുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി റൈഡ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന റൈഡ് സന്ദർശകർക്ക് വേറിട്ടതും ആവേശകരവുമായ അനുഭവം സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിനിടെ റൈഡ് അനുഭവിച്ച നടന്മാരായ സംഗീത് പ്രതാപും കൈലാഷും സീറോ ഗ്രാവിറ്റി സന്ദർശകർക്ക് ത്രില്ലിങ് അനുഭവമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. 130 സെന്റിമീറ്റർ ഉയരമുളള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി ഒരുക്കിയിട്ടുള്ളത്.

ലുലു റീജിയണൽ ഡയറക്ടർ രാജേഷ് ഇ.വി., ഫൺടൂറ ജനറൽ മാനേജർ എബിസൻ സക്കറിയ, മാൾ റീജിയണൽ മാനേജർ ശ്രീലേഷ് ശശിധരൻ, മാൾ മാനേജർ അഖിൽ കെ. ബെന്നി തുടങ്ങി ലുലുമാൾ അധികൃതരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു

Related Posts

Load More Posts Loading...No More Posts.