തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലന് ചൈതന്യതാര 2026 ഗാലകീര്ത്തി പുരസ്കാരം. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 13-ന് പി. എൻ. പണിക്കർ ഫൗണ്ടേഷൻ മിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പുരസ്കാരം സമ്മാനിക്കും. മുന്‍ എം.പി പന്ന്യൻ രവീന്ദ്രന്, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്കാര വിജയിയെ തെരഞ്ഞെടുത്തത്.
കൂടുതൽ വിവരങ്ങൾക്ക്:
📞 +91 88481 28247
