Monday, October 19, 2026
Local NewsThiruvananthapuram

ക്രിസ്മസ് വരവറിയിച്ച് തിരുവനന്തപുരം ലുലുമാളിൽ ഗ്രാൻഡ് കേക്ക് മിക്സിങ്; 4,000 കിലോ ചേരുവകളിൽ ഒരുങ്ങുന്നത് 20,000 പ്ലം കേക്കുകൾ

തിരുവനന്തപുരം: വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് മാധുര്യമേകാൻ തിരുവനന്തപുരം ലുലുമാളിൽ വിപുലമായ കേക്ക് മിക്സിങ് സെറിമണി സംഘടിപ്പിച്ചു. ഉത്സവകാല വരവറിയിച്ചുകൊണ്ട് ലുലു ഒരുക്കുന്ന പരമ്പരാഗത പ്ലം കേക്കുകളുടെ നിർമ്മാണത്തിന് മുന്നോടിയായാണ് 4,000 കിലോഗ്രാം ചേരുവകൾ ചേർത്തുള്ള വിസ്മയകരമായ ഗ്രാൻഡ് മിക്സിങ് നടന്നത്. ഡ്രൈ ഫ്രൂട്ട്സുകൾ, റിച്ച് ഫ്രൂട്ട്സുകൾ, തെരഞ്ഞെടുത്ത സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി 25-ഓളം വൈവിധ്യമാർന്ന ചേരുവകളും ഫ്രഷ് മുന്തിരി ജ്യൂസും ചേർത്താണ് ഇത്തവണത്തെ ഫെസ്റ്റീവ് മിക്സ് തയാറാക്കിയത്. പൂർണ്ണമായും ആൽക്കഹോൾ രഹിതമായ മിക്സാണ് കേക്കുകൾക്കായി തയ്യാറാക്കിയത്.

ഈ ക്രിസ്മസ് സീസണിൽ 19 വ്യത്യസ്ത രുചിഭേദങ്ങളിലായി 20,000 പ്ലം കേക്കുകളാണ് തിരുവനന്തപുരം ലുലുവിൽ ഉപഭോക്താക്കൾക്കായി ഒരുങ്ങുന്നത്. പാരമ്പര്യ തനിമ ചോരാത്ത ക്ലാസിക് പ്ലം കേക്കുകൾക്കൊപ്പം പുത്തൻ ഫ്ലേവറുകളിലും ടെക്സ്ചറുകളിലുമുള്ള വിഭവങ്ങളും ലുലു ഹൈപ്പർമാർക്കറ്റിലെ കേക്ക് കൗണ്ടറുകളിൽ ലഭ്യമാകും.

വ്യത്യസ്ത ചേരുവകളുടെ കൊതിയൂറുന്ന സുഗന്ധവും തനത് രുചിക്കൂട്ടുകളും ഒത്തുചേർന്ന കേക്ക് മിക്സിങ് വേദി കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി. സിനിമ – ടെലിവിഷൻ താരങ്ങളായ പാർവതി കൃഷ്ണ, കിഷോർ സത്യ, അനീഷ് രവി, ലക്ഷ്മി നായർ, പിന്നണി ഗായകൻ പ്രശോഭ് രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ലുലു ഗ്രൂപ്പ് പ്രതിനിധികൾ, ജീവനക്കാർ, മാളിലെത്തിയ സന്ദർശകർ എന്നിവരുടെ സജീവ പങ്കാളിത്തം കൂടിയായതോടെ ഉത്സവപ്രതീതിയിലാണ് കേക്ക് മിക്സിങ് പൂർത്തിയായത്.

Related Posts

Load More Posts Loading...No More Posts.