Monday, October 19, 2026
KeralaThiruvananthapuram

സംസ്ഥാന ഭക്ഷ്യകമ്മീഷൻ പരിശോധന നടത്തി

ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന് പരാതി വന്ന പോത്തൻകോട് സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ.ജിനു സഖറിയ ഉമ്മന്റെയും ഭക്ഷ്യ കമ്മീഷൻ മെമ്പർ സെക്രട്ടറി ജോഷി തോമസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കമ്മീഷൻ കുട്ടികളുമായി നേരിട്ട് സംസാരിച്ചു. തുടർന്ന് കമ്മീഷൻ ചെയർപേഴ്‌സൻ സ്‌കൂളിലെ പാചകപ്പുര സന്ദർശിച്ചു. ഭക്ഷ്യധാന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കമ്മീഷൻ ചെയർപേഴ്‌സൺ അടുക്കളയും സ്റ്റോർ മുറിയും അടിയന്തരമായി വൃത്തിയാക്കുന്നതിന് നിർദേശം നൽകി. സ്കൂളിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം മോശമായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യഗസ്ഥർക്കെതിരെ സ്വമേധയാ കേസെടുത്തതായി ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സൺ അറിയിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷനിലെ ഉദ്യോഗസ്ഥരും പരിശോധനവേളയിൽ കമ്മീഷനെ അനുഗമിച്ചു.

ഐ പി ആർ ഡി
ജില്ലാ ഇൻഫർമേഷൻ ഓഫിസ്
തിരുവനന്തപുരം
വാർത്താക്കുറിപ്പ്
13 ഒക്ടോബർ 2026

Related Posts

Load More Posts Loading...No More Posts.