Monday, October 19, 2026
KeralaLocal News

തൊഴിൽസാധ്യതകളേറെയുള്ള ആയുർവേദ–സിദ്ധ കോഴ്സുകൾ അറിയാം; സെമിനാർ 22ന് : പ്രവേശനം സൗജന്യം

മലപ്പുറം: ആയുർവേദം, സിദ്ധ ചികിത്സാ മേഖലകളിലെ മെഡിക്കൽ കോഴ്സുകളെക്കുറിച്ചും സർക്കാർ അംഗീകാരമുള്ളതും മികച്ച തൊഴിൽസാധ്യതകളുള്ളതുമായ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളെക്കുറിച്ചും അറിയാൻ അവസരം.

മലയാള മനോരമ വായനക്കാർക്കായി മലയാള മനോരമയും ശാന്തിഗിരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് കരിയർ ഗൈഡൻസ് സെമിനാർ 22ന് വ്യാഴാഴ്ച മലപ്പുറം മൂന്നാംപടി മനോരമ ഓഫീസിൽ നടക്കും. എൻ.എം. ഗ്ലോബൽ എജ്യുക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്, ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്, പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്ധർ ക്ലാസുകൾ നയിക്കും.

സെമിനാറിൽ പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8111881647 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് വനിത മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും

Related Posts

Load More Posts Loading...No More Posts.