കഴക്കൂട്ടം : രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ നിരാശയാണ് രാഹുൽ ഗാന്ധിക്കെന്ന് വി.മുരളീധരൻ എംഎൽഎ.
പരീക്ഷയില്‍ തോറ്റതിന് സ്കൂളിന് തീയിടുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്.

സമചിത്തതയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും ബിജെപി നേതാവ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി കഴക്കൂട്ടത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
നെഹ്റു കുടുംബത്തിന്റെ കാലഘട്ടം മുതല്‍ നിലനിന്നിരുന്ന രാഷ്ട്രീയ രീതികൾ ഇന്ന്
തകര്‍ന്നടിഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗിനെ നിയന്ത്രിച്ചിരുന്നത് പോലും സോണിയാഗാന്ധിയാണ്.
2014 മുതല്‍ തുടര്‍ച്ചയായി ഭരണനഷ്ടം നേരിടുന്നതിന്റെ പ്രശ്നങ്ങളാണ് കോണ്‍ഗ്രസിന്റെ അപക്വമായ സമരങ്ങൾക്ക് പിന്നിലെന്നും വി.മുരളീധരൻ പറഞ്ഞു.
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് എസ്.എസ്.സുനിൽ അധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന കമ്മറ്റി അംഗം ശ്രീനാഥ്, ജില്ലാ വൈസ് പ്രസിഡൻറ് കഴക്കൂട്ടം അനിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മണികണ്ഠൻ, മഹാദേവപുരം ഉണ്ണി തുടങ്ങിയവരും പങ്കെടുത്തു.