വെള്ളത്തെ വള്ളം കീറി മുറിച്ച് കടലരയൻമാർ

സന്തോഷത്തിലും , സങ്കടത്തിലും കടൽ ഒപ്പമുണ്ട്

ഹരികൃഷ്ണൻ . ആർ

കാലത്തിൻ്റെ ഓളങ്ങൾക്കിടയിൽ കടലരയൻമാർ ഇന്നും ഒരു ഓർമ്മയാണ് . എന്തൊരു കിടപ്പാണ് ? ആ ഒരു കിടപ്പ് , കിടപ്പിൽ അസ്വഭാവികതയില്ല .ഒരു കടലരയന് ഇരുട്ട് അഭയമാണ് . ഭയത്തിൻ്റെ നിറം വെളുപ്പാണ് . കാരണം കൂട സഞ്ചി നിറയുന്ന മത്സ്യങ്ങൾ വിറ്റ് പോകണം . അന്തി ചന്തയിൽ സൂര്യൻ്റെ കണ്ണിമ മങ്ങുമ്പോൾ കൂട നിറയെ മത്സ്യങ്ങളുമായി ലേല കാരനില്ലാതെ അങ്ങ് ദൂരെ ഒരു കടലരയനിരുപ്പുണ്ട് .

ഉച്ചവെയിൽ ക്ഷീണം വകവെയ്ക്കാതെ കൈ തണ്ടിൽ കഴ ഊന്നി ചെറു വല അനക്കി പിടിച്ച മത്തിയും , പുയ്യാപ്ല കോരയുമായി അവൻ വിൽപ്പനക്കായി അവിടെ നിൽപ്പുണ്ട് . പിന്നീടുള്ള പ്രഭാതം, കടലും , കടൽ ചുഴിയും മറികടന്ന് സ്രാവിനെ ചൂണ്ടയിൽ വലിക്കുന്നതിലുള്ളതാണ് . സന്തോഷത്തിലും , സങ്കടത്തിലും കടൽ ഒപ്പമുണ്ട് എന്ന് ഇവൻ അപ്പോഴും വിശ്വസിക്കുന്നുണ്ട് .

വലകൾ കൊരുത്ത് , വല കണ്ണികൾ മുറുക്കി താൻ തന്നെ കടൽ രാജാവ് എന്ന് വിളിച്ച് നീട്ടി തുഴഞ്ഞ പങ്കായത്തെ ആഞ്ഞു വീശി കടലിൻ്റെ ആഴങ്ങളിൽ വിശ്വാസ പ്രമാണങ്ങളെ വെച്ച് പുലർത്തുന്ന പ്രഭു അതാണ് ആ കടലരയൻ . വലുപ്പവും , വേഗവും , സ്വഭാവവുമനുസരിച്ച് മീൻ പിടുത്തത്തിലേർപ്പെടാൻ കടലരയന് പ്രത്യേക വൈദഗ്ദ്ധ്യം തന്നെയുണ്ട് . വീശു വലകൾ , സീൻ വലകൾ , ട്രോൾ വലകൾ എന്നിവയെല്ലാം ഈ കടലര യൻ്റെ ഊർജ്ജിത വലകളാണ് . മത്സ്യങ്ങളെ ചെകിള വലയിൽ കുടുക്കി അകത്താക്കുന്നതാണ് ഉടുക്ക് വലകൾ അതിൽ വരെ ഇവൻ വൈദഗ്ദ്ധ്യം കണ്ടെത്തുന്നുണ്ട് . ഈ വലകൾ നെയ്യാനും ഒരു പ്രത്യേകം പ്രാഗൽഭ്യം ആവശ്യമുണ്ട് .ഈ വലകളെറിഞ്ഞു വീണം അയല മുതൽ ചെറിയ ചൂര മത്സ്യത്തെ വരെ വലയിൽ പെടുത്താൻ . മീൻ കൂടുകളിൽ ഒന്നായ ഒറ്റാലെറിഞ്ഞ് വേണം ഒഴുക്കിനൊപ്പം സഞ്ചരിച്ചു വരുന്ന മത്സ്യങ്ങളെ പിടികൂടാൻ . അതെ , അവിടെയും കടലര യൻ്റെ വിയർപ്പുണ്ട് . അതെ വെള്ളത്തെ വള്ളം കീറി മുറിച്ച് നേരിടുന്ന കടൽ രാജാവ് . കടലമ്മയുടെ സ്വന്തം പുത്രൻ അതാണ് ചെമ്പൻ എന്ന കടലരയൻ .

Exit mobile version